കൊട്ടാരക്കര: സമൂഹത്തിൽ വേദനകളുടെ താഴ്വരയിൽ കഴിയാൻ വിധിക്കപെട്ടവർക്കും ദുഃഖകളുടെ കരിനിഴലിൽ കഴിയുന്നവർക്കും ആശ്വാസത്തിന്റെ കൈത്താങ്ങു നൽകുമ്പോഴാണ് മനുഷ്യത്വം എന്ന വാക്ക് അർഥവത്താകുന്നതെന്നു കെ. ലക്ഷ്മികുട്ടിയമ്മ. കലയപുരം ആശ്രയ സങ്കേതത്തിൽ നടന്ന അന്താരാഷ്ട്ര വനിതാദിനം ഉദ്ഘാടനം ചെയ്തു പ്രസം ഗിക്കുകയായിരുന്നു അവർ.
സഹജീവി സ്നേഹം ഏറ്റവും മഹത്തരമായി കാണുന്ന ജനസമൂഹമാണ് ഞങ്ങൾ കാടിൻറെ മക്കൾക്കുള്ളത്. എന്നാൽ കാടിന്റെ മനസറിഞ്ഞു ജീവിക്കുന്ന ഞങ്ങളെ അവിടെനിന്നും തുരത്തി ആർത്തിമൂത്ത വികസനത്തിന്റെ പദ്ധതികളാൽ പച്ചപ്പിനെ ഇല്ലാതാക്കുന്ന ദുരമൂത്ത മനസാണ് ഇന്ന് ബഹുപൂരിപക്ഷം ആളുകൾക്കും ഉള്ളത്.
അതുണ്ടാക്കുന്ന ദുരന്തം ഈ നാടിന്റെ നാശമായിരിക്കുമെന്നും അവർ ഓർമിപ്പിച്ചു. ആശ്രയ പ്രസിഡന്റ് കെ. ശാന്തശിവന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജില്ലാ സാമൂഹ്യനീതി ഓഫീസർ സബീന ബീഗം വിശിഷ്ട അതിഥിയായിരുന്നു.
ആർ . രശ്മി, ചന്ദ്രകുമാരി ടീച്ചർ, സൂസമ്മ ബേബി, റെവ. ഫാ . എബ്രഹാം അയ്യന്തിയിൽ ഒഐസി, ജി. പങ്കജാക്ഷൻ പിള്ള , സിസ്റ്റർ ഹസിയോ, ടി.യു, അലക്സാണ്ടർ മേടയിൽ, ചിന്നമ്മ ജോൺ, ജി. അലക്സാണ്ടർ, പി. രാധാകൃഷ്ണ പിള്ള , റെജി തോമസ്, കലയപുരം സന്തോഷ്, കലയപുരം ജോസ്, മിനി ജോസ്, രമണികുട്ടി ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു.
കലയപുരം നിവാസികളും വിവിധ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ പ്രതിനിധികളും ലക്ഷ്മികുട്ടിയമ്മയ്ക്കു ആദരവ് നൽകി.