കുറ്റ്യാടി: മന്ത്രവാദ ചികിത്സക്കിടെ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും അന്ധവിശ്വാസത്തിന്റെ പേരിലുള്ള നെറികേടുകൾ അവസാനിപ്പിക്കണമെന്നും ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എംഎൽഎ യുമായിരുന്ന കെ.കെ ലതിക പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വിശ്വാസികളെ ചൂഷണം ചെയ്ത് പ്രവർത്തിക്കുന്ന ഇത്തരം ആത്മീയ വാണിഭകേന്ദ്രങ്ങളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. ഇവക്കെതിരെ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇത്തരം തട്ടിപ്പുകേന്ദ്രങ്ങൾക്കെതിരെ ജനം ഒറ്റക്കെട്ടായി നിൽക്കണം. ഇങ്ങനെ ഒരു സംഭവം കേരളത്തിൽ ഇനി ആവർത്തിക്കാതിരിക്കാനും മരിച്ച യുവതിയുടെ കുടുംബത്തിന് നീതികിട്ടാനും ബോധവൽകരണം സംഘടിപ്പിക്കുമെന്നും അവർ കൂട്ടിചേർത്തു.