ത​നി​ക്കെ​തി​രെ​യു​ള്ള പ​രാ​തി ടിപിയെ ഇപ്പോഴും ചിലർ ഭയക്കുന്നു വെന്നതിനാൽ; പരാതി രാഷ്‌‌ട്രീയ പ്രേരിതമെന്ന് കെ.​കെ.​ര​മ

തി​രു​വ​ന​ന്ത​പു​രം: ത​നി​ക്കെ​തി​രേ പ​രാ​തി ന​ൽ​കി​യ ന​ട​പ​ടി രാ​ഷ്ട്രീ​യ പ്രേ​രി​ത​മെ​ന്ന് വ​ട​ക​ര എം​എ​ൽ​എ കെ.​കെ ര​മ. ടി​പി ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ചി​ത്ര​മ​ട​ങ്ങി​യ ബാ​ഡ്ജ് ധ​രി​ച്ചാ​യി​രു​ന്നു നി​യ​മ​സ​ഭ​യി​ൽ കെ.​കെ ര​മ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്.

ഇ​ത് പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന് വി​രു​ദ്ധ​മാ​ണെ​ന്ന് കാ​ട്ടി ജ​ന​താ​ദ​ൾ എ​സ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​പി പ്രേം​കു​മാ​ർ സ്പീ​ക്ക​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് ഇ​ക്കാ​ര്യം പ​രി​ശോ​ധി​ക്കു​മെ​ന്ന് സ്പീ​ക്ക​ർ എം.​ബി രാ​ജേ​ഷ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ എ​കെ​ജി സെ​ന്‍റ​റി​ൽ നി​ന്നു​ള്ള നി​ർ​ദേ​ശ​പ്ര​കാ​രം ആ​യി​രി​ക്കാം പ​രാ​തി എ​ന്നാ​ണ് കെ.​കെ ര​മ ഇ​തേ​പ്പ​റ്റി പ്ര​തി​ക​രി​ച്ച​ത്.

സ്പീ​ക്ക​ർ തീ​രു​മാ​നം എ​ടു​ക്ക​ട്ടേ​യെ​ന്നും കെ.​കെ.​ര​മ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. നി​യ​മ​സ​ഭ​യി​ൽ ന​ട​ന്ന ക​യ്യാ​ങ്ക​ളി​യും സ്പീ​ക്ക​റു​ടെ ക​സേ​ര മ​റി​ച്ചി​ട്ട സം​ഭ​വ​വും സ​ഭാ​ച്ച​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​താ​ണോ എ​ന്ന് ചോ​ദി​ച്ച കെ.​കെ ര​മ ത​നി​ക്കെ​തി​രെ​യു​ള്ള പ​രാ​തി ടി.​പി​യെ ഇ​പ്പോ​ഴും ചി​ല​ർ ഭ​യ​ക്കു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണെ​ന്നും പ​റ​ഞ്ഞു.

 

Related posts

Leave a Comment