നാദാപുരം: തൃശൂർ പാന്പാടി നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ ദാരുണ മരണം നടന്ന് ഒരു മാസം പിന്നിടുന്പോൾ വേദനയിൽ കഴിയുന്ന മാതാപിതാക്കളെ നീതി തേടി സമരത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് കേരളം പൊറുക്കില്ലെന്ന് ആർഎംപിഐ സംസ്ഥാന സെക്രേ ട്ടറിയേറ്റ് മെംബർ കെ.കെ.രമ. ജിഷ്ണുവിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
ഒരാളെ പോലും അറസ്റ്റ് ചെയ്യാതിരിക്കുന്നത് തീർച്ചയായും സംശയാസ്പദവും പ്രതിഷേധാർഹവുമാണ്. കേരളത്തിന്റെ മന:സാക്ഷിയെ പിടിച്ചുലച്ച ഈ മരണത്തിൽ തകർന്നു കിടക്കുന്ന ജിഷ്ണുവിന്റെ മാതാപിതാക്കളെ കണ്ടാശ്വസിപ്പിക്കാൻ പോലും മുഖ്യമന്ത്രി തയ്യാറായില്ല എന്നത് തീർച്ചയായും വേദനാജനകമാണ്. ഇതുസംബന്ധിച്ച് ജിഷ്ണുവിന്റെ മാതാവിനോട് കുടുംബത്തിന് സർക്കാർ നൽകിയ ധനസഹായത്തിന്റെ കണക്ക് പറഞ്ഞ് പ്രതികരിച്ചത് കുടുംബത്തെ അവഹേളിച്ചതാണ്.
ജിഷ്ണുവിന്റെ അമ്മ പറഞ്ഞത് പോലെ മകന്റെ മരണത്തിന് പകരം വേണ്ടത് പണമല്ല നീതിയാണ്. കൊലയാളികൾക്ക് മാതൃക പരമായ ശിക്ഷ കുടുംബം ആഗ്രഹിക്കുന്പോൾ സ്വാശ്രയ വിദ്യാഭ്യാസ കൊള്ളക്കാരുടെ സംരക്ഷകരായി പിണറായി സർക്കാർ മാറുന്ന കാഴ്ച ജനാധിപത്യ കേരളത്തിന് അപമാനമാണെന്നും കെ.കെ. രമ പറഞ്ഞു.
– See more at: