കോഴിക്കോട്: ആഭ്യന്തര വകുപ്പിനെതിരേ വിമർശനവുമായി കെ.കെ. രമ എംഎൽഎ. ജയിലുകളിൽ കോവിഡ് ആനുകൂല്യം ഏറ്റവും കൂടുതൽ ലഭിക്കുന്നത് ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കെന്നാണ് രമയുടെ വിമർശനം.
ടി.പി വധക്കേസിലെ രണ്ടാം പ്രതി കിർമാണി മനോജ് ലഹരി പാർട്ടി നടത്തിയതിന് അറസ്റ്റിലായ സംഭവത്തിലാണ് രമയുടെ പ്രതികരണം.
പരോളിൽ കഴിയുന്ന പ്രതികളെ ജയിലിലേക്ക് തിരിച്ചയയ്ക്കാത്തത് സർക്കാർ അന്വേഷിക്കണമെന്നും രമ ആവശ്യപ്പെട്ടു.