കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ നാലു മണ്ഡലങ്ങളിൽ മത്സരിക്കുമെന്ന് ആർഎംപി അറിയിച്ചു. പാർട്ടിയുടെ ശക്തി കേന്ദ്രമായ വടകരയിൽ കെ.കെ. രമ മത്സരിക്കും. ഇതിനു പുറമേ ആലത്തൂർ, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിലായിരിക്കും പാർട്ടി മത്സരിക്കുക. ഇവിടങ്ങളിലെ സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്നും ആർഎംപി പ്രസിഡന്റ് എൻ. വേണു അറിയിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ആർഎംപി നാലിടത്ത് മത്സരിക്കും; വടകരയിൽ കെ.കെ. രമ
