വടകര: പി.വി. അൻവർ എംഎല്‍എ ഇതുവരെ ഉന്നയിച്ചിരിക്കുന്നത് വളരെ ഗൗരവകരമായ കാര്യങ്ങളെന്ന് കെ.കെ. രമ എംഎല്‍എ. ഇതേ കാര്യങ്ങള്‍ തന്നെയാണ് വർഷങ്ങളായി താനും ആർഎംപിയും പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും രമ വ്യക്തമാക്കി.
കാര്യമില്ലാതെ ഒരു ഭരണപക്ഷ എംഎല്‍എ സർക്കാരിനും പാർട്ടിക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിക്കില്ല. ആരോപണങ്ങളില്‍ കൃത്യമായ അന്വേഷണം വേണമെന്നും രമ പറഞ്ഞു.
ചന്ദ്രശേഖരനും ഇതൊക്കെ തന്നെയാണ് പറഞ്ഞിരുന്നത്. അതേസമയം പി.വി. അൻവർ ആർഎംപിയില്‍ ചേരുന്നുവെന്ന അഭ്യൂഹങ്ങള്‍ ശരിയല്ലെന്നും രമ വ്യക്തമാക്കി.