കെ.​കെ. റോ​ഡി​ന് സ​മാ​ന്ത​ര​പാ​ത; മു​ള​ങ്കു​ഴ​യി​ൽ നി​ന്ന് ആ​രം​ഭി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ധാ​ര​ണ

കോ​​ട്ട​​യം: കൊ​​ല്ലം-​​ഡി​​ണ്ടി​​ഗ​​ൽ ദേ​​ശീ​​യ​​പാ​​ത​​യി​​ൽ (എ​​ൻ​​എ​​ച്ച് 183) കോ​​ട്ട​​യം ന​​ഗ​​ര​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ടെ വി​​വി​​ധ ടൗ​​ണു​​ക​​ളി​​ൽ ബൈ​​പാ​​സ് നി​​ർ​​മി​​ക്കു​​ന്ന​​ത് സം​​ബ​​ന്ധി​​ച്ചും വ​​ള​​വു​​ക​​ൾ നി​​വ​​ർ​​ത്തു​​ന്ന​​ത് സം​​ബ​​ന്ധി​​ച്ചും ആ​​ലോ​​ചി​​ക്കു​​ന്ന​​തി​​നാ​​യി കോ​​ട്ട​​യം ക​​ള​​ക്ട​​റേ​​റ്റി​​ൽ ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ് എം​​പി വി​​ളി​​ച്ചു ചേ​​ർ​​ത്ത യോ​​ഗ​​ത്തി​​ൽ ധാ​​ര​​ണ​​യാ​​യി.

പു​​തി​​യ ബൈ​​പാ​​സ് മ​​ണി​​പ്പു​​ഴ​​യി​​ൽ​​നി​​ന്ന് ആ​​രം​​ഭി​​ക്കു​​ന്ന​​തി​​ന് പ​​ക​​രം നി​​ല​​വി​​ലു​​ള്ള ഈ​​രേ​​ക്ക​​ട​​വ് റോ​​ഡ് മു​​ന്നോ​​ട്ടു​​നീ​​ട്ടി കാ​​ക്കൂ​​ർ ജം​​ഗ്ഷ​​ൻ മു​​ള​​ങ്കു​​ഴ വ​​ഴി ദേ​​ശീ​​യ പാ​​ത​​യി​​ൽ പ്ര​​വേ​​ശി​​ക്ക​​ണ​​മെ​​ന്ന നി​​ർ​​ദേ​​ശ​​വും യോ​​ഗം അം​​ഗീ​​ക​​രി​​ച്ചു.പ്ര​​സ്തു​​ത റോ​​ഡ് ഈ​​ര​​യി​​ൽ​​ക്ക​​ട​​വി​​ൽ​​നി​​ന്ന് പാ​​ട​​ശേ​​ഖ​​ര​​ത്തി​​ൽ​​ക്കൂ​​ടി​​ത്ത​​ന്നെ കോ​​ട്ട​​യം- ക​​റു​​ക​​ച്ചാ​​ൽ, പു​​തു​​പ്പ​​ള്ളി – മ​​ണ​​ർ​​കാ​​ട്, പു​​തു​​പ്പ​​ള്ളി -പ​​യ്യ​​പ്പാ​​ടി, പ​​യ്യ​​പ്പാ​​ടി – കൊ​​ച്ചു​​മ​​റ്റം എ​​ന്നീ റോ​​ഡു​​ക​​ൾ മ​​റി​​ക​​ട​​ന്ന് പാ​​മ്പാ​​ടി എ​​ട്ടാം മൈ​​ലി​​ൽ ദേ​​ശീ​​യ പാ​​ത​​യി​​ൽ പ്ര​​വേ​​ശി​​ക്കു​​ന്ന വി​​ധ​​ത്തി​​ലാ​​ണ് രൂ​​പ​​രേ​​ഖ ത​​യാ​​റാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

പാ​​മ്പാ​​ടി ജം​​ഗ്ഷ​​നി​​ലെ റോ​​ഡ് വീ​​തി കൂ​​ട്ടു​​ന്ന​​തി​​ലെ പ്ര​​ശ്ന​​ങ്ങ​​ൾ ക​​ണ​​ക്കി​​ലെ​​ടു​​ത്ത് വ​​ട്ട​​മ​​ല​​പ്പ​​ടി​​യി​​ൽ തു​​ട​​ങ്ങി കോ​​ത്ത​​ല 12-ാം മൈ​​ലി​​ൽ എ​​ത്തു​​ന്ന വി​​ധ​​ത്തി​​ലു​​ള്ള പാ​​മ്പാ​​ടി ബൈ​​പാ​​സി​​ന്‍റെ സാ​​ധ്യ​​ത​​യും പ​​രി​​ശോ​​ധി​​ക്കും. ദേ​​ശീ​​യ​​പാ​​ത വി​​ഭാ​​ഗം ത​​യാ​​റാ​​ക്കി​​യ ബൈ​​പാ​​സി​​ന്‍റെ രൂ​​പ​​രേ​​ഖ യോ​​ഗ​​ത്തി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ചു.

കു​​മ​​ളി മു​​ത​​ൽ കോ​​ട്ട​​യം വ​​രെ 24 മീ​​റ്റ​​റും കോ​​ട്ട​​യം മു​​ത​​ൽ കൊ​​ല്ലം വ​​രെ 30 മീ​​റ്റ​​റും വീ​​തി​​യി​​ൽ റോ​​ഡ് വി​​ക​​സി​​പ്പി​​ക്കാ​​നാ​​ണ് ദേ​​ശീ​​യ​​പാ​​താ വി​​ഭാ​​ഗം തീ​​രു​​മാ​​നി​​ച്ചി​​രി​​ക്കു​​ന്ന​​ത്. 12.600 കി​​ലോ​​മീ​​റ്റ​​ർ ദൂ​​ര​​വും 30 മീ​​റ്റ​​ർ വീ​​തി​​യു​​മു​​ള്ള ബൈപാസ് റോ​​ഡ് ഏ​​ഴ് കി​​ലോ​​മീ​​റ്റ​​റും പാ​​ട​​ശേ​​ഖ​​ര​​ത്തി​​ലൂ​​ടെ​​യാ​​യിരിക്കും ക​​ട​​ന്നു​​പോ​​കു​​ന്ന​​ത്.

ഗ​​വ​​ൺ​​മെ​​ന്‍റ് ചീ​​ഫ് വി​​പ്പ് ഡോ.​​എ​​ൻ. ജ​​യ​​രാ​​ജ്, തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് അം​​ഗം വി. ​​രാ​​ധ, ദേ​​ശീ​​യ​​പാ​​താ വി​​ഭാ​​ഗം എ​​ക്സി​​ക്യൂ​​ട്ടീ​​വ് എ​​ൻ​​ജി​​നി​​യ​​ർ സി. ​​രാ​​കേ​​ഷ്, അ​​സി​​സ്റ്റ​​ന്‍റ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് എ​​ൻ​​ജി​​നീ​​യ​​ർ എ.​​എ​​സ്. സു​​ര, അ​​സി​​സ്റ്റ​​ന്‍റ് എ​​ൻ​​ജി​​നീ​​യ​​ർ കെ.​​എം. അ​​ര​​വി​​ന്ദ് എ​​ന്നി​​വ​​ർ യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു.

Related posts

Leave a Comment