കെ​കെ റോ​ഡി​ല്‍ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ഡ്രൈ​വിം​ഗ്; കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു

കോ​ട്ട​യം: കെ​കെ റോ​ഡി​ല്‍ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഓ​ടി​ച്ച ഡ്രൈ​വ​ര്‍​ക്കെ​തി​രേ പ​ള്ളി​ക്ക​ത്തോ​ട് പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും അ​ധി​തൃ​ത​ര്‍ ഇ​യാ​ളു​ടെ ലൈ​സ​ന്‍​സ് സ​സ്പെ​ന്‍​ഡ് ചെ​യ്യ​ക​യും ചെ​യ്തു.

ഇ​തോ​ടൊ​പ്പം സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​റു​ടെ പേ​രി​ലും പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് ലൈ​സ​ന്‍​സ് സ​സ്പെ​ന്‍​ഡ് ചെ​യ്യു​ക​യും ചെ​യ്തു.

സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ര്‍​ക്കെ​തി​രേ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ ന​ട​പ​ടി​യി​ല്‍ കോ​ട്ട​യം ജി​ല്ലാ പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​ഷേ​ധി​ക്കു​ക​യും ന​ട​പ​ടി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

റോ​ഡി​ന്‍റെ ന​ടു​ക്കു​നി​ര്‍​ത്തി ആ​ളെ​യി​റ​ക്കി എ​ന്ന​താ​ണ് സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​റു​ടെ മേ​ല്‍ ആ​രോ​പി​ക്ക​പ്പെ​ട്ട കു​റ്റം. റോ​ഡി​ന്‍റെ ഇ​ട​തു വ​ശം ചേ​ര്‍​ത്താ​ണ് ബ​സ് നി​ര്‍​ത്തി​യ​തെ​ന്ന് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​യി​ല്‍ വ്യ​ക്ത​മാ​ണെ​ന്നും ജി​ല്ലാ പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ പ​റ​ഞ്ഞു.

 

Related posts

Leave a Comment