വനിതകൾ മു​ഖ്യ​മ​ന്ത്രി​യാ​കട്ടെ; തെരഞ്ഞെടുപ്പിൽ സ്ത്രീകളുടെ പേര് വെട്ടുന്ന സന്ദർഭം ഏതാണെന്ന് പറഞ്ഞ് കെ.കെ. ശൈലജ


കോ​​​ഴി​​​ക്കോ​​​ട്: സ്ത്രീ​​​ക​​​ള്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​കു​​​ന്ന​​​തി​​​ല്‍ ത​​​ട​​​സ​​​മി​​​ല്ലെ​​​ന്ന് മു​​​ന്‍ മ​​​ന്ത്രി​​​യും സി​​​പി​​​എം കേ​​​ന്ദ്ര ക​​​മ്മി​​​റ്റി അം​​​ഗ​​​വു​​​മാ​​​യ കെ.​​​കെ. ശൈ​​​ല​​​ജ എം​​​എ​​​ല്‍​എ.

കൂ​​​ടു​​​ത​​​ല്‍ സ്ത്രീ​​​ക​​​ള്‍​ക്കു തെര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ മ​​ത്സ​​​രി​​​ക്കാ​​​ന്‍ അവസരം കൊ​​​ടു​​​ക്ക​​​ണം. വി​​​ജ​​​യ​​​സാ​​​ധ്യ​​​ത​​​യൊ​​​ക്കെ ച​​​ര്‍​ച്ച ചെ​​​യ്താ​​​ണു ചി​​​ല​​​യി​​​ട​​​ത്തു​​​നി​​​ന്നും സ്ത്രീ​​​ക​​​ളു​​​ടെ പേ​​​രു​​​ക​​​ള്‍ മാ​​​റ്റു​​​ന്ന​​​ത്.

ജ​​​യി​​​ക്കു​​​ന്ന സീ​​​റ്റി​​​ല്‍ത്ത​​​ന്നെ സ്ത്രീ​​​ക​​​ളെ നി​​​ര്‍​ത്തി മ​​​ത്സ​​​രി​​​പ്പി​​​ക്കാ​​​ന്‍ രാഷ്‌ട്രീയ പാ​​​ര്‍​ട്ടി​​​ക​​​ള്‍ ശ്ര​​​ദ്ധി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​വ​​​ര്‍ പ​​​റ​​​ഞ്ഞു.

ലോ​​​ക്‌​​​സ​​​ഭാ തെര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ സ്ത്രീ​​​ക​​​ള്‍​ക്ക് കൂ​​​ടു​​​ത​​​ല്‍ പ്രാ​​​തി​​​നി​​​ധ്യം ന​​​ല്‍​ക​​​ണ​​​മെ​​​ന്നും കേ​​​ര​​​ള ലി​​​റ്റ​​​റേ​​​ച്ച​​​ര്‍ ഫെ​​​സ്റ്റി​​​വ​​​ലി​​​ല്‍ അ​​​വ​​​ര്‍ പ​​​റ​​​ഞ്ഞു. കേ​​​ര​​​ളം ഭ​​​രി​​​ക്കു​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി ന​​​ല്ല ആ​​​ശ​​​യ​​​ത്തോ​​​ടു​​കൂ​​​ടി​​​യാ​​​ണ് നാ​​​ടി​​​നെ മു​​​ന്നോ​​​ട്ടു ന​​​യി​​​ക്കു​​​ന്ന​​​തെ​​​ന്ന് അ​​​വ​​​ര്‍ പ​​​റ​​​ഞ്ഞു.

നാ​​​ളു​​​ക​​​ളാ​​​യി പി​​​ന്ത​​​ള്ള​​​പ്പെ​​​ട്ടു​​​പോ​​​യ വി​​​ഭാ​​​ഗ​​​മാ​​​ണ് സ്ത്രീ​​​ക​​​ള്‍. അ​​​വ​​​രെ മു​​​ന്നി​​​ലേ​​​ക്കു കൊ​​​ണ്ടു​​​വ​​​രാ​​​ന്‍ ഇ​​​ട​​​തു​​​പ​​​ക്ഷ ആ​​​ശ​​​യം ന​​​ന്നാ​​​യി സ​​​ഹാ​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​തു​​​പോ​​​ലെ പാ​​​ര്‍​ല​​​മെ​​​ന്‍റി​​​ലും നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലും അ​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക്ര​​​മം സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് ഉ​​​ണ്ടാ​​​വ​​​ണം.

വ​​​നി​​​താ സം​​​വ​​​ര​​​ണ ബി​​​ൽ കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​രി​​​ന്‍റെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ല​​​ക്ഷ്യം മാ​​​ത്ര​​​മാ​​​ണെ​​​ന്ന് കെ.​​​കെ. ശൈ​​​ല​​​ജ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.​ ശൈ​​​ല​​​ജ എ​​​ഴു​​​തി​​​യ “നി​​​ശ്ച​​​യ​​​ദാ​​​ര്‍​ഢ്യം ക​​​രു​​​ത്താ​​​യി ‘ എ​​​ന്ന പു​​​സ്ത​​​കം സി​​​പി​​​എം പോ​​​ളി​​​റ്റ് ബ്യൂ​​​റോ അം​​​ഗം ബൃ​​​ന്ദ കാ​​​രാ​​​ട്ട് പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.

Related posts

Leave a Comment