മലപ്പുറം: കൂട്ടിലങ്ങാടി ചേരൂരിൽ നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. സംഭവത്തിൽ ചേരൂർ സ്വദേശി നബീലയേയും സഹോദരൻ ശിഹാബിനേയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
സമാനമായ സംഭവം കോഴിക്കോട് ബാലുശേരിയില്‍ നടന്നതിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പേയാണ് മലപ്പുറത്തും ഇത്തരമൊരു സംഭവമുണ്ടായിരിക്കുന്നത്. ബാലുശേരിയിൽ നവജാത ശിശുവിനെ പ്രസവം നടന്ന് മിനിട്ടുകള്ക്കുള്ളിൽകൊന്ന നിർമലൂർ സ്വദേശി റിൻഷയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രസവം നടന്നയുടൻ റിൻഷ ബ്ലേഡ്കൊണ്ട് കുഞ്ഞിന്റെ കഴുത്തില്‍ മുറിവുണ്ടാക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.