ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ബിആർഎസ് നേതാവ് കെ. കവിതയെ സിബിഐ അറസ്റ്റ് ചെയ്തു. ഇഡി അറസ്റ്റ് ചെയ്ത കവിതയെ ജുഡീഷൽ കസ്റ്റഡിയിലിരിക്കെയാണ് ചോദ്യം ചെയ്യാൻ സിബിഐ കസ്റ്റഡിയിലെടുത്തത്. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഏപ്രിൽ 23വരെ കവിതയുടെ ജുഡീഷൽ കസ്റ്റഡി നീട്ടിയിരുന്നെങ്കിലും സിബിഐ കസ്റ്റഡിയിൽ വേണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കുകയായിരുന്നു.
കവിതയെ മാർച്ച് 15 നാണ് ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള കേസാണിതെന്നും പ്രതിപക്ഷ നേതാക്കളെയാണ് കേസിലൂടെ ലക്ഷ്യമിടുന്നതെന്നും കവിത പ്രതികരിച്ചു.