കോഴിക്കോട് : മതപഠനകേന്ദ്രത്തില്‍ എട്ടുവയസുകാരന് ക്രൂരമര്‍ദനം. സംഭവവുമായി ബന്ധപ്പെട്ട് മതപഠന കേന്ദ്രത്തിലെ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു . പറമ്പില്‍ ബസാര്‍ സ്വദേശി മണ്‍സൂര്‍ (26) നെയാണ് എലത്തൂര്‍ പോലീസ് അറസ്റ്റ് ചെയതത്. കഴിഞ്ഞ ആഴ്ച തലക്കുളത്തൂര്‍ പഞ്ചായത്തിലെ അണ്ടിക്കോടുള്ള മത പഠന കേന്ദ്രത്തിലാണ് കേസിനാസ്പദമായ സംഭവം.
പരപ്പനങ്ങാടി സ്വദേശിയായ കുട്ടിയെ ചൂലുകൊണ്ടാണ് ക്രൂരമായി മര്‍ദിച്ചത്. പാഠഭാഗത്തിലെ വരികള്‍ പഠിക്കാത്തതിന്റെ പേരിലായിരുന്നു മര്‍ദനം. കുനിച്ചു നിര്‍ത്തി ചൂലുകൊണ്ട് അടിച്ചു പരുക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിദ്യാര്‍ഥി വിട്ടിലെത്തിയ ശേഷം രക്ഷിതാക്കളോട് കാര്യങ്ങള്‍ പറയുകയും അവര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു.
തുടര്‍ന്നാണ് എലത്തൂര്‍ പോലീസില്‍ പരാതി നല്‍കിയത്. ഇന്നലെ എലത്തൂര്‍ എസ്ഐ ടി.വി.ധനജ്ഞയദാസിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കിയ മന്‍സൂറിനെ കോടതി റിമാന്‍ഡ് ചെയ്തു.