കോഴിക്കോട് : ജില്ലാകളക്ടറുടെ കാറിനുനേരെ കല്ലേറ്. ഇന്ന് രാവിലെ 10.20 ഓടെ കോഴിക്കോട് കളക്ടറേറ്റിലാണ് സംഭവം.
കളക്ടറേറ്റില്‍ നിര്‍ത്തിയിട്ട കാറിന്റെ മുന്‍വശത്തെ ചില്ല് കല്ലുകൊണ്ട് എറിഞ്ഞ് തകര്‍ക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് കളക്ടറേറ്റിലുണ്ടായിരുന്ന പോലീസുകാരും ജീവനക്കാരും കല്ലെറിഞ്ഞയാളെ പിടികൂടി പോലീസിലേല്‍പ്പിച്ചു.
എലത്തൂര്‍ സ്വദേശിയായ പ്രമോദ് എന്നയാളാണ് അക്രമം നടത്തിയതെന്നാണ് പ്രാഥമിക വിവരം. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായും പോലീസ് അറിയിച്ചു.
നടക്കാവ് സിഐ ഷാജി പട്ടേരിയാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തില്‍ മറ്റു ദുരൂഹതകളില്ലെന്നാണ് പോലീസ് പറയുന്നത്. പെട്രോള്‍ പമ്പില്‍ പോസ്റ്റര്‍ ഒട്ടിച്ചതുള്‍പ്പെടെ പ്രമോദിനെതിരേ കേസുകള്‍ നിലവിലുണ്ടെന്നാണ് പറയുന്നത്.