മാവൂര്‍: ചാലിയാറിന്റെ തീരത്തെ വന്‍ മരങ്ങള്‍ മുറിച്ച്പുഴയിലേക്ക് തള്ളി. പുറമ്പോക്കു ഭൂമിയില്അനധികൃതമായി വാഴകൃഷി നടത്താനാണ് മരങ്ങള്‍ മുറിച്ചത്.ചാലിയാറിന്റെ എളമരം കടവിനടുത്ത് ഗ്രാസിം കോംപൗണ്ടിനുപിറകിലാണ്സംഭവം.
ചാലിയാറിന്റെ തീരത്ത് അനധികൃത വാഴ കൃഷിതകൃതിയായി നടക്കുന്നുണ്ട് .ഇതിന്റെ മറപിടിച്ചാണ് മരങ്ങള്‍ മുറിച്ച്നശിപ്പിക്കുന്നത്. കോഴിക്കോട് മലപ്പുറം ജില്ലകളിലെ ഇരുകരകളിലുംലക്ഷക്കണക്കിന് വാഴകൃഷിയാണ് നടന്നു വരുന്നത്.
ഇതിന് സൗകര്യമൊരുക്കാനാണ്യാതൊരു അനുമതിയും കൂടാതെ തീരത്തെ മരങ്ങള്‍ മുറിച്ച് പുഴയിലേക്ക്തള്ളിയത്.ഗ്രസീം മതില് മറയായതിനാല് ഇത്ആരുടെയുംശ്രദ്ധയില്പ്പെടാറില്ല.
എന്നാല്‍ ചാലിയാറില്‍ അനധികൃതമായി നടന്നു വരുന്ന മണല്‍കൊള്ളക്കെതിരെ നടപടി ആവശ്യപ്പെട്ട് ചാലിയാര്‍ സംരക്ഷണ സമിതി മലപ്പുറംഎസ്പിക്ക് പരാതി നല്‍കിയിരുന്നു. ഇതിനെ കുറിച്ച് അന്വേഷിക്കാനെത്തിയ സ്ക്വാഡാണ് മരംകൊള്ള കണ്ടെത്തിയത്.ഇവര്‍ ഉടനെമാവൂര് പോലീസിലും വാഴക്കാട് പോലീസിലും വിവരമറിയിക്കുകയായിരുന്നു.
കൂറ്റന്‍മരങ്ങള്‍ മുറിച്ചു പുഴയിലേക്ക് തള്ളിയത് കാരണം ഇലകളും കൊമ്പും ചീഞ്ഞഴുകിപുഴയിലെ വെള്ളത്തിനു നിറംമാറ്റം ഉണ്ട്. ഇത് മൂലം മാവൂര്‍ താത്തൂര്‍ പൊയില്ഗ്രാമീണ ശുദ്ധജല പദ്ധതിയും കൂളിമാട് പമ്പിംഗ് സ്റ്റേഷനില്‍ നിന്ന് കോഴികോട്നഗരത്തിലേക്ക് കുടിവെള്ളം പമ്പ് ചെയ്യുന്ന ചാലിയാറിനെമലിനമാക്കിയിരിക്കയാണ്.
ഇതിനെതിരേ നടപടിസ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരളാ സാംസ്ക്കാരിക പരിഷത്ത് പരിസ്ഥിതി സെല്‍ സംസ്ഥാന ജനറല്‍ കണ്‍വിനര്‍ പി.ടി.മുഹമ്മദ്. മാവൂര്‍, സംസ്ഥാന കോഡിനേറ്റര്എം.പി.അബ്ദുല്‍ ലത്തീഫ് കുറ്റിപ്പുറം എന്നിവര്‍ പോലീസിലും വനം വകുപ്പ് അതികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട് .