കോഴിക്കോട് : അത്തോളിയിൽ ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ച് കൊന്നു. അത്തോളി കൊടക്കല്ല് സ്വദേശിനി ശോഭന(50)യാണ് മരിച്ചത്. കൊലയ്ക്ക് ശേഷം ഒളിവിൽ പോയ കൃഷ്ണനെ(59) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
രാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. ഉറങ്ങുകയായിരുന്ന ശോഭനയെ മരത്തടി കൊണ്ടാണ് തലയ്ക്കടിച്ചത്.
കിടപ്പുമുറിക്കുള്ളിൽ രക്തം വാർന്ന് ശോഭന മരിച്ചു. കൊലയ്ക്ക് ശേഷം വീട് വിട്ടിറങ്ങിയ കൃഷ്ണനെ നാട്ടുകാരും പോലീസും ചേർന്ന് കണ്ടെത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല.
രാവിലെ തറവാട് വീടിന് സമീപത്തെ മരത്തിൽ കൃഷ്ണനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊല നടത്തുമ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.
നിലവിളി ശബ്ദം കേട്ട് അയൽവാസികൾ വീട്ടിൽ എത്തുമ്പോഴേയ്ക്കും കൃഷ്ണൻ രക്ഷപ്പെട്ടിരുന്നു. കുടുംബ പ്രശ്നമാണ് കൊലയിലേക്ക് നയിച്ചതെന്ന് പോലീസും നാട്ടുകാരും പറയുന്നു.
വടകര റൂറൽ എസ് പിയുടെ നിർദേശപ്രകാരം ഫോറൻസിക്ക് സംഘവും പരിശോധന നടത്തി. കൂരാച്ചുണ്ട് ഇന്‍സ്പെക്ടര്‍ അനിൽ കുമാറിന്റെ നിർദേശ പ്രകാരം അത്തോളി എസ് ഐ ബാലചന്ദ്രന്റെ നേതൃത്ത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. മക്കൾ രമ്യ (കൂത്താളി ), ധന്യ (ചേളന്നൂർ) എരഞ്ഞിക്കൽ സ്വദേശിയാണ് ശോഭന.
കൊലപാതകം നേരത്തെ ആസൂത്രണം ചെയ്തു
കോഴിക്കോട്: കൊലപാതകത്തിലും ആത്മഹത്യയിലും ഞെട്ടിത്തരിച്ച് അത്തോളി നിവാസികള്‍.
ഭാര്യയുടെ അവിഹതബന്ധത്തെക്കുറിച്ചുള്ള സംശയം മൂലം തന്ത്രപരമായി കൊലനടത്തുകയായിരുന്നു കൃഷ്ണനെന്നാ് പ്രദേശവാസികള്‍ പോലീസിനോടു പറഞ്ഞു. നിരന്തരം വഴക്കായതിനെത്തുടര്ന്ന് ശോഭനയും കൃഷ്ണനും വേറെ താമസിക്കുകയായിരുന്നു.
എന്നാല്‍ കുറച്ചുദിവസം മുന്‍പ് ശോഭനയെ ഇനി പ്രശ്നമില്ലെന്നും വഴക്കുണ്ടാക്കില്ലെന്നും പറഞ്ഞ് കൃഷ്ണന് കൂട്ടിക്കൊണ്ടുവരികയായിരുന്നു. കൊലനടത്താന്‍ ഉദ്ദേശിച്ചുതന്നെയായിരുന്നു ഇത്.
കൊല നടത്താനുള്ള പദ്ധതികള്‍ കൃഷ്ണന് നേരത്തെ തന്നെ തയാറാക്കിയിരുന്നു. അതിനുവേണ്ടി സ്നേഹം നടിച്ചുകൊണ്ടുവരികയായിരുന്നു. നാട്ടുകാരുമായി വലിയ അടുപ്പം പുലര്‍ത്താത്ത ആളായിരുന്നു കൃഷ്ണന്.
അധികം ആരോടും സംസാരിക്കാറുമില്ലായിരുന്നു. ശോഭനയുടെ നിലവിളികേട്ട് പ്രദേശ വാസികള്‍ ഓടിയെത്തിയപ്പോഴക്കും കൃഷ്ണന് രക്ഷപ്പെട്ടു. തുടര്‍ന്നാണ് തറവാടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ചത്.
ദന്പതികൾ മരിച്ചനിലയിൽ: ബന്ധുക്കളെയടക്കം ചോദ്യം ചെയ്യും
വരാപ്പുഴ: വീടിനകത്ത് ഭാര്യയെ വെട്ടേറ്റു മരിച്ച നിലയിലും ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ചേന്നൂര്‍ മഠത്തിപ്പറമ്പില്‍ ജോസഫ് (റിട്ട. ഫാക്ട് ഉദ്യോഗസ്ഥന്-70), ഭാര്യ ലീല (65) എന്നിവര്‍ മരിച്ച സംഭവത്തില്‍ വരാപ്പുഴ പോലീസാണു അന്വഷണം ഊര്‍ജിതമാക്കിയത്.
തൂങ്ങി മരിച്ച ജോസഫ് മാനസിക വിഭ്രാന്തിമൂലം നടത്തിയ കൊലപാതകമാണെന്നാണു പോലീസിന്റെ നിഗമനം. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ബന്ധുക്കളെ അടക്കം ചോദ്യം ചെയ്യുമെന്നു അധികൃതര്‍ പറഞ്ഞു.
ഇന്നയെ രാത്രി എട്ടരയോടെയായിരുന്നു സംഭവം നടന്നത്. ചേന്നൂരിലെ പള്ളി സെമിത്തേരിക്കു സമീപത്തെ വീട്ടിനകത്ത് ലീലയെ മരിച്ച നിലയിലും ജോസഫിനെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.
കൂനമ്മാവില്‍ താമസിക്കുന്ന ഇവരുടെ ഇളയ മകന് ഇന്നലെ വൈകുന്നേരം മുതല്‍ വീട്ടിലേക്കു ഫോണില്‍ വിളിച്ചെങ്കിലും ആരും ഫോണ്‍ എടുത്തില്ല.
തുടര്‍ന്നു മകന് ആവശ്യപ്പെട്ടപ്രകാരം അയല്പക്കത്തുള്ള ബന്ധു ചെന്നപ്പോള്‍ വീട് അടഞ്ഞുകിടക്കുന്ന നിലയിലായിരുന്നു.
ലൈറ്റുകളും തെളിച്ചിരുന്നില്ല. പിന്നീട് നടത്തിയ പരിശോധനയിലാണു വീട്ടിനുള്ളില്‍ ലീല ചോരയില്‍ കുളിച്ച് കിടക്കുന്നതു കണ്ടത്.
തൊട്ടടുത്ത മുറിയില്‍ ജോസഫിനെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. ഉടന്‍ പോലീസില്‍ വിവരമറിയിച്ചു. ദമ്പതികള്‍ മാത്രമാണു വീട്ടില്‍ താമസിച്ചിരുന്നത്.