കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നണികള്‍ക്ക് ഭീഷണിയായി അപരന്മാര്. പ്രമുഖ സ്ഥാനാര്ഥികള്ക്കെല്ലാം അപരന്മാര് രംഗത്തുണ്ട്.
സീറ്റ് തര്‍ക്കവും സ്ഥാനാര്‍ഥി നിര്‍ണയവും പരിഹരിച്ച് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ മുന്നണി പ്രവര്‍ത്തകര്‍ക്ക് അപരന്മാര് ഭീഷണി ഉയര്‍ത്തുന്നുണ്ട്.
പത്രിക പിന്‍വലിച്ചതിനുശേഷവും അപരന്മാര് സജീവമായുണ്ടെങ്കില് വോട്ട് ചോരാതിരിക്കാനുള്ള മാര്‍ഗങ്ങളുമായി അണികള്‍ വോട്ടര്മാര്ക്കിടിയിലേക്കിറങ്ങാനാണ് തീരുമാനിച്ചത്.
ജില്ലയില്‍ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് 17 അപരസ്ഥാനാര്ഥികളാണ് വെല്ലുവിളി ഉയര്‍ത്തുന്നത്.
വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ഥിയായ രമയ്ക്കെതിരെ രംഗത്തുള്ളത് മൂന്നുപേരാണ്. രമ, കെ.കെ.രമ, കെ.ടി.കെ.രമ എന്നിവരാണവര്‍.
കൊടുവള്ളിയില്‍ എം.കെ.മുനീറിനെതിരെ അബ്ദുല്‍ മുനീറും എം.കെ.മുനീറും രംഗത്തുണ്ട്. കൊയിലാണ്ടിയില്‍ കാനത്തില്‍ ജമീലയ്ക്കെതിരെ ജമീലയും എന്‍.സുബ്രഹ്മണ്യനെതിരെ സുബ്രഹ്മണ്യനും രംഗത്തെത്തിയിട്ടുണ്ട്.
ബേപ്പൂരില്‍ പി.എ.മുഹമ്മദ് റിയാസിനെതിരെ പി.പി.മുഹമ്മദ് റിയാസാണുള്ളത്. ഇതേ മണ്ഡലത്തിലെ അഡ്വ.പി.എം.നിയാസിനെതിരെ ഇ.എം.നിയാസും കെ.നിയാസും രംഗത്തുണ്ട്.
തിരുവമ്പാടിയിലെ ലീഗ് സ്ഥാനാര്‍ഥി സി.പി. ചെറിയമുഹമ്മദിനെതിരെ കെ.പി. ചെറിയ മുഹമ്മദാണ് അപരനായി എത്തിയത്.
എല്‍ഡിഎഫിലെ ലിന്റോ ജോസഫിനെതിരെ ലിന്റോ ജോസഫ് എന്ന പേരില്‍ തന്നെ അപരനുണ്ട്. കോഴിക്കോട് നോര്‍ത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.എം.അഭിജിത്തിനെതിരെഎന്.അഭിജിത്താണുള്ളത്.
ബാലുശേരിയില്‍ ധര്‍മജനെതിരെ ധര്‍മേന്ദ്രയും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. കുറ്റ്യാടിയിലെ സിപിഎം സ്ഥാനാര്‍ഥി കെ.പി. കുഞ്ഞമ്മദ് കുട്ടിക്കെതിരെ കെ.കെ.കുഞ്ഞഹമ്മദ് കുട്ടിയാണ് രംഗത്തെത്തിയത്.
നാദാപുരത്ത് കെ.പ്രവീണ്‍ കുമാറിനെതിരെ കെ.പ്രവീണ്‍ കുമാറും പ്രവീണ്‍കുമാറും അപരന്മാരായുണ്ട്.