മുക്കം: മനുഷ്യന്റെ ശരീരഭാഗങ്ങൾ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം വീണ്ടും വഴിമുട്ടുന്നു. കഴിഞ്ഞ ദിവസം മരിച്ചയാളുടെ രേഖാചിത്രം ഫോറൻസിക് വിദഗ്ധരുടേയും കമ്പ്യൂട്ടറിന്റെയും സഹായത്തോടെ പുറത്ത് വിട്ടിരുന്നങ്കിലും അന്വേഷണത്തിന് സഹായകമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലന്നാണ് വിവരം.
രേഖാചിത്രം പുറത്ത് വിട്ടതോടെ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നായി നിരവധി കോളുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. പക്ഷെ, ഇതൊന്നും മരിച്ചത് ആരാണന്നോ കൊലപാതകി ആരാണന്നോ തെളിയിക്കാൻ മാത്രം പ്രാപ്തമായിരുന്നില്ല. ഇതോടെ ക്രൈംബ്രാഞ്ച് സംഘം അന്വേഷണം നിർത്തിവെക്കാനും ആലോചിക്കുന്നതായും വിവരമുണ്ട്.
ഫോൺ കോളുകളുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം തന്നെയാണ് ക്രൈംബ്രാഞ്ച് നടത്തിയത്.കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്ന് തന്നെ സൂചനകൾ ലഭിച്ചു തുടങ്ങിയതോടെ അന്വേഷണ സംഘവും വലിയ പ്രതീക്ഷയിലായിരുന്നു .
അരീക്കോട് വാവൂരിൽ ഭാര്യയെയും മക്കളെയും വെള്ളക്കെട്ടിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ ആളാണന്ന് പറഞ്ഞ് ഫോൺ കോൾ വന്നിരുന്നങ്കിലും ഇയാളുടേതല്ല കണ്ടത്തിയ ശരീരാവശിഷ്ടങ്ങളെന്ന് പോലിസ് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു.
കേസിൽ ജാമ്യത്തിലിറങ്ങിയ ഇയാളെ പിന്നീട് കാണാതായതാണ് സംശയത്തിന് കാരണമായത്.
2017 ജൂണ്‍ 28 സന്ധ്യാനേരത്താണ് മനുഷ്യശരീരത്തില്‍നിന്ന് വെട്ടിയെടുത്ത ഇടതുകൈ കോഴിക്കോട് ബേപ്പൂര്‍ ചാലിയം കടപ്പുറത്ത് കിടക്കുന്നത് നാട്ടുകാര്‍ ശ്രദ്ധിക്കുന്നത്. ഉടന്‍ പൊലീസില്‍ വിവരമറിയിച്ചു.
ബേപ്പൂര്‍ പൊലീസ് സ്ഥലത്തെത്തി കൈ മോര്‍ച്ചറിയിലേക്ക് മാറ്റി. കേസ് റജിസ്റ്റര്‍ ചെയ്തു. കൈ അറത്തുമാറ്റപ്പെട്ട ശരീരത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടക്കുന്നതിന്റെ മൂന്നാംനാള്‍ 2017 ജൂലൈ ഒന്നിന് ഇടതുകൈ ലഭിച്ച അതേ തീരത്ത് വലതുകൈയും അടിഞ്ഞു. ഇതോടെ കൊലപാതം തന്നെയെന്ന് പൊലീസ് ഉറപ്പിച്ചു. രണ്ടാമത്തെ കേസും റജിസ്റ്റര്‍ ചെയ്തു.
ബേപ്പൂര്‍ പൊലീസ് അന്വേഷണം തുടരുന്നതിനിടയില്‍ കൂടുതല്‍ ദൂരഹത നിറച്ച് അഞ്ചാംനാള്‍ കൈകാലുകളും തലയുമില്ലാത്ത ഉടല്‍മാത്രം കാരശ്ശേരി ഗേറ്റുംപടിയിൽ മുക്കം പൊലീസ് കണ്ടെത്തി.
കൈകള്‍ ലഭിച്ച സ്ഥലത്തുനിന്ന് കിലോമീറ്ററുകള്‍ മാറി ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയായ തിരുവമ്പാടി എസ്റ്റേറ്റ് റോഡരികിലാണ് ചാക്കിനുള്ളില്‍ ഉപേക്ഷിച്ച നിലയിലായിൽ ഉടല് കണ്ടത്തിയത് . കൈകാലുകളും തലയും അറത്തുമാറ്റിയതിനാല്‍ മനുഷ്യശരീരമാണെന്ന് തിരിച്ചറിയാന്‍ നാട്ടുകാരും പൊലീസും ആദ്യം പ്രയാസപ്പെട്ടു. വീണ്ടും ഒരാഴ്ച കഴിഞ്ഞതോടെ (3/07/17) കൈകള്‍ ലഭിച്ച ചാലിയം കടല്‍തീരത്തുനിന്ന് തലയോട്ടിയും കണ്ടെത്തി. അങ്ങനെ നാലാമത്തെ കേസും റജിസ്റ്റര്‍ ചെയ്തു.
കൈകളും ഉടലും തലയും ലഭിച്ചെങ്കിലും കാലുകള്‍മാത്രം എവിടെയും കണ്ടെത്തിയില്ല. ഇതോടെ ലഭിച്ച ശരീര ഭാഗങ്ങള്‍ ഒരാളുടേതാണോയെന്ന് സ്ഥരീകരിക്കാനായി ഡിഎന്‍എ പരിശോധന നടത്തി. 2017 സെപ്റ്റംബര്‍ 16ന് പരിശോധനാ ഫലം പുറത്തുവന്നു. ശരീരഭാഗങ്ങളെല്ലാം ഒരാളുടേത് തന്നെയെന്ന് ഡിഎന്‍എ ഫലം ഉറപ്പിച്ചു. അങ്ങനെ നാല് കേസുകളും ക്രൈംബ്രാഞ്ചിന് കൈമാറി.
മൃതശരീരഭാഗങ്ങള്‍ കണ്ടെത്തിയ വാര്‍ത്തകള്‍ പുറത്ത് വന്നിട്ടും കൊല്ലപ്പെട്ട ആളെ തേടി ആരും എത്തിയില്ല. കൊലയാളികളെക്കുറിച്ചും വിവരങ്ങള്‍ ലഭിച്ചില്ല. ഉടല് പൊതിഞ്ഞ ചാക്കിനെകുറിച്ചും പോലീസ് അന്വേഷിച്ചു. കേരളത്തിലെ മിക്കകടകളിലും സാധനെമത്തിക്കുന്ന കമ്പനിയിലെ ചാക്കയതിനാല് ആ മാര്‍ഗവും പരാജയപ്പെട്ടു. ശരീരഭാഗങ്ങള്‍ ലഭിച്ചത് എസ്റ്റേറ്റ് മേഖലയില്‍നിന്നും കടല്‍തീരത്തുനിന്നുമായതിനാല്‍ സിസിടിവികളും ഉണ്ടായിരുന്നില്ല.
കാര്യമായ തെളിവുകള്‍ ലഭിക്കാതെ വന്നതോടെയാണ് ശാസ്ത്രീയമാര്ഗങ്ങളിലേക്ക് അന്വേഷണ സംഘം തിരിഞ്ഞത്. കംപ്യൂട്ടര്‍ സഹായാത്താല്‍ തലയോട്ടി അടിസ്ഥാനമാക്കി മൂന്ന് രേഖാചിത്രങ്ങളാണ് വരച്ചത്. ഇവ മാധ്യമങ്ങള്‍ വഴി പരമാവധി പ്രചരിപ്പിച്ചതോടെയാണ് നിരവധി ഫോൺ കോളുകൾ ലഭിച്ചത്. പക്ഷെ ഒന്നും പ്രതീക്ഷക്ക് വക നൽകുന്നതായിരുന്നില്ല.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും രേഖാചിത്രങ്ങളും വിശദമായി പരിശോധിച്ചതില്‍നിന്ന് കൊല്ലപ്പെട്ട ആള് ഇതര സംസ്ഥാനക്കാരനാണെന്ന സംശയത്തിലാണ് പൊലീസ്. കഴുത്തില്‍ ബലം പ്രയോഗിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപ്പെടുത്തിയശേഷം മൂര്‍ച്ചയേറിയ യന്ത്രം (മരം, ടൈല്‍, കല്ല് തുടങ്ങിയവ മുറിക്കാനുപയോഗിക്കുന്ന യന്ത്രം) ഉപയോഗിച്ച് ശരീരഭാഗങ്ങള്‍ മുറിച്ചു മാറ്റുറുകയായിരുന്നു .
ഉടല് കണ്ടെത്തിയ സ്ഥലത്തുപോലും രക്തം തളം കെട്ടിനിന്ന പാടുകള്‍ ഉണ്ടായിരുന്നില്ല. കൊല ചെയ്തശേഷം മണിക്കൂറുകളോ ദിവസമോ കഴിഞ്ഞാണ് മൃതദേഹ ഭാഗങ്ങള്‍ ഉപേക്ഷിച്ചെതെന്ന് സംശയിക്കാന്‍ ഇത് കാരണമാകുന്നു. ഒന്നിലധികം ആളുകള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് നിലവിലെ തെളിവുകളില്‍നിന്ന് ക്രൈംബ്രാഞ്ച് ഉറപ്പിച്ചിട്ടുണ്ട്.