ഹ​ര്‍​ത്താ​ല്‍ ദി​ന​ത്തി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി​യ ബ​സ് അ​ടി​ച്ചുത​ക​ര്‍​ത്തു; സം​ഭ​വം അ​റി​യു​ന്ന​ത് ഇ​ന്ന് പു​ല​ര്‍​ച്ചെ

നാ​ദാ​പു​രം: പൗ​ര​ത്വ ബി​ല്ലി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ന​ട​ത്തി​യ ഹ​ര്‍​ത്താ​ലി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി​യ സ്വ​കാ​ര്യ ബ​സ് ക​ല്ലാ​ച്ചി​യി​ല്‍ അ​ടി​ച്ച് ത​ക​ര്‍​ത്തു. പി.​പി.​ഗ്രൂ​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ ​എ​ല്‍ 18 പി.2025 ​ന​മ്പ​ര്‍ ബ​സി​നുനേ​രെ​യാ​ണ് അ​ക്ര​മം ഉ​ണ്ടാ​യ​ത്. ബ​സി​ന്‍റെ മു​ന്‍-പി​ന്‍ ഭാ​ഗ​ങ്ങ​ളി​ലെ ഗ്ലാ​സു​ക​ള്‍ അ​ടി​ച്ച് ത​ക​ര്‍​ക്കു​ക​യും ട​യ​റു​ക​ള്‍ കു​ത്തി​ക്കീ​റി ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത നി​ല​യി​ലാ​ണ്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ട്രി​പ്പ് ക​ഴി​ഞ്ഞ് ക​ല്ലാ​ച്ചി​യി​ല്‍ സം​സ്ഥാ​ന​പാ​ത​യി​ല്‍ നി​ര്‍​ത്തി​യ​താ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ ബ​സെ​ടു​ക്കാ​ന്‍ ഡ്രൈ​വ​ര്‍ എ​ത്തി​യ​പ്പോ​ഴാ​ണ് അ​ക്ര​മം ശ്ര​ദ്ധ​യി​ല്‍​പ്പെടു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ഈ ​ബ​സി​ലെ ക്ലീ​ന​റെ കു​റ്റ്യാ​ടി ത​ളി​ക്ക​ര​യി​ല്‍ വെ​ച്ച് ര​ണ്ടം​ഗ സം​ഘം അ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ചി​രു​ന്നു .

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ബ​സി​നുനേ​രെ​യും അ​ക്ര​മം ഉ​ണ്ടാ​യ​ത്. തൊ​ട്ടി​ല്‍​പാ​ലം സ്വ​ദേ​ശി അ​യൂ​ബി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ബ​സ്.​ അ​ക്ര​മ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഇ​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 18 ഓ​ളം ബ​സു​ക​ള്‍ ഇ​ന്ന് സ​ര്‍​വീ​സ് ന​ട​ത്തു​ന്നി​ല്ല. ഹ​ര്‍​ത്താ​ല്‍ ദി​ന​ത്തി​ല്‍ ഓ​ര്‍​ക്കാ​ട്ടേ​രി​യി​ല്‍ വച്ചാ​ണ് പ​ത്തം​ഗ സം​ഘം ബ​സ് ത​ട​ഞ്ഞുനി​ര്‍​ത്തി ഡ്രൈ​വ​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും മ​റ്റും ചെ​യ്തത്. ഇ​തി​ല്‍ പ​ത്ത് പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും നാ​ലുപേ​രെ എ​ട​ച്ചേ​രി പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റും ചെ​യ്തി​രു​ന്നു.

Related posts