ക​ന​ത്ത തി​രി​ച്ച​ടി​! റംസാനി​ലും മ​ധു​രി​ക്കാ​തെ പ​ഴ​വി​പ​ണി; ജ​നു​വ​രി മു​ത​ല്‍ സ​ജീ​വ​മാ​കേ​ണ്ട പ​ഴ​വി​പ​ണി​ക്ക് ഇ​ത്ത​വ​ണ ന​ഷ്ട​ക​ച്ച​വ​ട​ത്തി​ന്‍റെ ക​ണ​ക്കേ പ​റ​യാ​നു​ള്ളൂ…

കോ​ഴി​ക്കോ​ട്: റംസാന്‍ ആ​രം​ഭി​ച്ചി​ട്ടും സ​ജീ​വ​മാ​കാ​തെ പ​ഴ​വി​പ​ണി. ലോ​ക്ക് ഡൗ​ണി​ല്‍​പ്പെ​ട്ട് ആ​ളു​ക​ള്‍ പു​റ​ത്തി​റ​ങ്ങാ​ത്ത​ത് പ​ഴ​വി​പ​ണി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് ഉ​ണ്ടാ​ക്കി​യ​ത്.

ജ​നു​വ​രി മു​ത​ല്‍ സ​ജീ​വ​മാ​കേ​ണ്ട പ​ഴ​വി​പ​ണി​ക്ക് ഇ​ത്ത​വ​ണ ന​ഷ്ട​ക​ച്ച​വ​ട​ത്തി​ന്‍റെ ക​ണ​ക്കേ പ​റ​യാ​നു​ള്ളൂ.

ക​ടു​ത്ത വേ​ന​ലി​ല്‍ ജ്യൂ​സ് ക​ട​ക​ളി​ലേ​ക്കാ​ണ് പ​ഴ​ങ്ങ​ള്‍ ഏ​റെ​യും പോ​കാ​റു​ള്ള​ത്. എ​ന്നാ​ല്‍ ലോ​ക്ക് ഡൗ​ണി​ല്‍ കു​രു​ങ്ങി ക​ട​ക​ള്‍ അ​ട​ച്ച​ത് പ​ഴ​ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് തീ​രാ​ന​ഷ്ട​മാ​യി.​

റ​ംസാ​ന്‍ തു​ട​ങ്ങി​യി​ട്ടും ക​ച്ച​വ​ടം മ​ന്ദ​ഗ​തി​യി​ലാ​ണ്. മ​റ്റു ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് ന​ഗ​ര​ത്തി​ല്‍ എ​ത്തു​ന്ന ചു​രു​ക്കം ചി​ല​രാ​ണ് പാ​ള​യ​ത്ത് എ​ത്തി പ​ഴ​ങ്ങ​ള്‍ വാ​ങ്ങു​ക.

ചി​ല്ല​റ വി​ല്‍​പ്പ​ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന പ​ഴ​ങ്ങ​ള്‍​ക്കും ഇ ​കാ​ല​യ​ള​വി​ല്‍ വ​ലി​യ വി​ല്‍​പ്പ​ന​യി​ല്ല.​മാ​ങ്ങ​യ്ക്ക് ആ​വ​ശ്യ​ക്കാ​ര്‍ ഏ​റെ​യാ​ണ്. മു​ന്തി​രി, പൈ​നാ​പ്പി​ള്‍ ,സ​പ്പോ​ട്ട ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​യ്ക്ക് ഡി​മാ​ന്റ് കു​റ​വാ​ണ്.​റം​സാ​ന്‍ സീ​സ​ണി​ല്‍ മാ​ങ്ങ വി​റ്റ​ഴി​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യു​ണ്ട്.

എ​ങ്കി​ലും ക​ച്ച​വ​ടം മോ​ശം ത​ന്നെ​യാ​ണ്. പ​ഴ​ങ്ങ​ള്‍​ക്ക് ഡി​മാ​ന്‍റ് കു​റ​ഞ്ഞ​ത് വി​ല​യി​ലും പ്ര​തി​ഫ​ലി​ച്ചി​ട്ടു​ണ്ട്. ത​ണ്ണി​മ​ത്ത​ന്‍ കി​ലോ 15നും ​മാ​ങ്ങ കി​ലോ​യ്ക്ക് 40, മു​ന്തി​രി 30 എ​ന്നി​ങ്ങ​നെ കു​റ​ഞ്ഞ നി​ര​ക്കാ​ണ് ഉ​ള്ള​ത്.

പൊ​തു​വെ റം​സാ​ന്‍ കാ​ല​ത്ത് പ​ഴ​ങ്ങ​ള്‍​ക്ക് വി​ല വ​ര്‍​ധി​ക്കാ​റാ​ണു​ള്ള​ത്. പാ​ള​യം മാ​ര്‍​ക്ക​റ്റി​ലെ ചെ​റു​കി​ട വ്യാ​പാ​രി​ക​ള്‍​ക്ക് ദി​നം പ്ര​തി പ​തി​നാ​യി​രം മു​ത​ല്‍ പ​തി​ന​യ്യാ​യി​രം വ​രെ രൂ​പ ല​ഭി​ച്ചു വ​ന്നി​രു​ന്നു.
​എ​ന്നാ​ലി​ന്ന് 3000,2000 രൂ​പ​യാ​യി കു​റ​ഞ്ഞു.​

നി​പ രോ​ഗ ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് പോ​യ വ​ര്‍​ഷ​ങ്ങ​ളും പ​ഴ​ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് ദു​രി​ത​കാ​ല​മാ​യി​രു​ന്നു.​വ​വ്വാ​ല്‍ പേ​ടി​യി​ല്‍ പ​ല പ​ഴ​ങ്ങ​ള്‍​ക്കും വി​പ​ണി​യി​ല്‍ വി​ല ഇ​ടി​ഞ്ഞി​രു​ന്നു.​വ​രും വ​ര്‍​ഷ​ങ്ങ​ളി​ല്‍ വി​പ​ണി തി​രി​ച്ചു പി​ടി​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ല്‍ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ഇ​ത്ത​വ​ണ കൊ​റോ​ണ​യും വി​ല്ല​നാ​യ​ത്.

റ​ംസാന്‍ ആ​ദ്യ​ദി​ന​ങ്ങ​ളി​ല്‍ നി​രാ​ശ​യാ​ണെ​ങ്കി​ലും വ​രും നാ​ളി​ല്‍ ക​ച്ച​വ​ടം വ​ര്‍​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വ്യാ​പാ​രി​ക​ള്‍.

Related posts

Leave a Comment