കോഴിക്കോട്: വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളായ രണ്ട് അധ്യാപകര്‍ മുങ്ങി. കക്കോടി കിരാലൂര്‍ എയുപി സ്കൂളിലെ അധ്യാപകന് ഷൈജല്‍, ചേളന്നൂര്‍ എകെകെആര്‍ ഹൈസ്കൂളിലെ ഷാജഹാന് എന്നിവരാണ് മുങ്ങിയത്.
ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഉര്‍ജ്ജിതമാക്കിയിട്ടുണ്ട്. വനിതാ സെല്‍ സിഐ കെ.എം. ലീലയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
അധ്യാപകരുടെ സുഹൃത്തുക്കളേയും ബന്ധുക്കളേയും കേന്ദ്രീകരിച്ചും ഇവരുടെ ഫോണ്‍ കോള്‍ കേന്ദ്രീകരിച്ചുമാണ് അന്വേഷണം നടക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. തലക്കുളത്തൂര്‍ സിഎംഎം ഹൈസ്കൂളില്‍ നടന്ന ചേവായൂര്‍ ഉപജില്ലാ കലോത്സവവുമായി ബന്ധപ്പെട്ടാണ് അധ്യാപകര്‍ വീട്ടമ്മയുമായി പരിചയപ്പെട്ടത്.
കലോത്സവത്തിന് ശേഷം ഒക്ടോബര്‍ 30 ന് പകല്‍ സമയം ഇവര്‍ വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. പരാതി നല്കിയാല് കൊന്നുകളയുമെന്ന് ഇരുവരും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ഇത് സംബന്ധിച്ച് നേരത്തെ പരാതി നല്‍കിയിരുന്നെങ്കിലും പ്രതികളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. എലത്തൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഇപ്പോള്‍ വനിതാ സെല്ലിന് കൈമാറിയിരിക്കുകയാണ്.