നാദാപുരം: ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച നിലയില്‍ ഷവര്‍മ നിര്‍മാണത്തിനെത്തിച്ച കോഴി ഇറച്ചി കണ്ടെത്തി.നാദാപുരം ബസ്സ്റ്റാന്‍ഡിലെ മൂത്രപ്പുരയ്ക്ക് സമീപമാണ് വൃത്തി ഹീനമായ സാഹചര്യത്തില്‍ 22 കിലോ കോഴി ഇറച്ചി ചാക്കിലാക്കി സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
നാട്ടുകാരും, പോലീസും വിവരം നല്‍കിയതിനെ തുടര്‍ന്ന് ഗ്രാമപ്പഞ്ചായത്ത് ജൂനിയര്‍ സുപ്രണ്ട് ആര്. രഞ്ജിത്ത്,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.സതീഷ് ബാബു എന്നിവര്‍ സ്ഥലത്തെത്തി നടപടി സ്വീകരിക്കുകയായിരുന്നു. കൂത്തുപറമ്പില്‍ നിന്നാണ് സ്വകാര്യ ബസ്സിലാക്കി കല്ലാച്ചിയിലേക്ക് ഇറച്ചി കൊണ്ട് വന്നതെന്ന് കണ്ടെത്തുകയും രണ്ട് സ്ഥാപനങ്ങള്‍ക്ക് 5000 രൂപ പിഴ ചുമത്തുകയും,നോട്ടീസ് നല്‍കുകയും ഇറച്ചി കുഴിച്ച് മൂടുകയും ചെയ്തു. ചെയ്തു.
ബസുകളില്‍ ഇറച്ചി കയറ്റി അയക്കുന്നത് സംബന്ധിച്ച് നടപടികള്‍ സ്വീകരിക്കാന്‍ ര്‍ ടി ഒ യ്ക്കും ,ശീതീകരിച്ച മാംസ വിതരണ ശൃംഖലകളില്‍ പരിശോധന നടത്തി ,ആവശ്യമെങ്കില്‍ നിരോധനമുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പിനും റിപ്പോര്‍ട്ട് നല്‍കുമെന്നും ഹെല്‍്ത്ത് ഇന്‍സ്പെക്ടര്‍ പറഞ്ഞു.