കോഴിക്കോട്: കോവിഡ് സമൂഹ വ്യാപന ആശങ്ക നിലനില്‍ക്കെ ജില്ലയില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. അവശ്യവസ്തുക്കളുടെ കടകളും മെഡിക്കല്‍ ഷോപ്പുകളും മാത്രമേ തുറക്കാന്‍ പാടുള്ളൂ.
മാളുകള്‍ , സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവയ്ക്ക് അനുമതിയില്ല. വൈദ്യസഹായത്തിനും മറ്റ് അടിയന്തിര ആവശ്യങ്ങള്‍ക്കുമല്ലാതെ പൊതുജനങ്ങള്‍ യാത്രചെയ്യാന്‍ പാടില്ലെന്നും ജില്ലകളക്ടര്‍ ഉത്തരവിട്ടു.
വിവാഹവും അതിനോടുനബന്ധിച്ചുള്ള ചടങ്ങുകളിലും ആകെ പങ്കെടുക്കുന്നവര്‍ 50 ല്‍ കൂടാന്‍ പാടില്ല. ഓരേ സമയം 20 പേരിലധികം ഒന്നിച്ചുചേരാനും പാടില്ല.
മരണാനന്തര ചടങ്ങുകളില്‍ 20 പേരിലധികം ആളുകള്‍ പങ്കെടുക്കാന്‍ പാടില്ല. പോലീസിന്റെ അനുമതിയില്ലാതെ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങള്‍, ധര്‍ണകള്‍, ഘോഷയാത്രകള്‍, പ്രക്ഷോഭ പരിപാടികള്‍ എന്നിവ നിരോധിച്ചു.
അനുമതിയോടെ നടത്തുന്ന പരിപാടികളില്‍ 10 ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ പാടില്ല. ജില്ലയിലെ കൊയിലാണ്ടി, ചോമ്പാല ഹാര്‍ബറുകളുടെ പ്രവര്‍ത്തനവും നിരോധിച്ചിരിക്കുകയാണ്.
രാത്രി 10 മുതല്‍ രാവിലെ അഞ്ചുവരെ രാത്രി കര്‍ഫ്യൂ കര്‍ശനമാക്കാന്‍ പോലീസ് നടപടി സ്വീകരിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.