കൊയിലാണ്ടി: സംസ്ഥാന സര്‍ക്കാര്‍ ലഹരിക്കെതിരായ പോരാട്ടം നടത്തുന്നതിനിടയില്‍ കൊയിലാണ്ടിയില്‍ ലഹരി തലയ്ക്കുപിടിച്ച് യുവാവിന്റെ പരാക്രമം.
സര്‍ക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളുമെല്ലാം സ്കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച്കൊണ്ട് സംസ്ഥാന വ്യാപകമായ കാമ്പയിൻ നടക്കുന്നതിനിടെയാണ് മദ്യലഹരിയിലായ യുവാവിന്റെ പരാക്രമം.
കൊയിലാണ്ടി ടൗണ്‍ഹാളിലെ ഗെയിറ്റിന് മുന്‍വശത്തെ ഈ കാഴ്ച ആരെയും കണ്ണ് തുറപ്പിക്കുന്നതാണ്.
മദ്യലഹരിയില്‍ ഒരു യുവാവ് എന്തൊക്കയോ പുലമ്പുന്നു. ചിലപ്പോള്‍ കരയും. അല്ലെങ്കല്‍ അട്ടഹസിച്ച് ചിരിക്കും.
തലയടിച്ച് നിലത്ത് വീഴും. തലകൊണ്ട് ഗെയിറ്റിനെ ഇടിച്ച് പരാക്രമം കാണിക്കും. ഈ കാഴ്ചകണ്ട് ബസ് യാത്രക്കാരും നാട്ടുകാരും ഈ യുവാവിന് ചുറ്റും കൂടി നില്ക്കുന്നു.
അവരില്‍ ചിലര്‍ എന്തൊക്കയെ ചോദിക്കാന്‍ ശ്രമിച്ചപ്പേള്‍ അവരെ അക്രമിക്കാന്‍ ഒരുങ്ങി.
തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ച് പോലീസെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ട്പോയി.
ഹിന്ദി സംസാരിക്കുന്ന ഇതര സംസ്ഥാനത്തെ യുവാവാണെന്ന് മാത്രമേ ഇയാളെക്കുറിച്ച് അറിവുള്ളൂ.
കൊയിലാണ്ടിയില്‍ സമീപ ഭാവിയില്‍ നഗരസഭയുടെ നേതൃത്വത്തില്‍ ലഹരിക്കെതിരെ ഊര്‍ജിത ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
ബസ്സ്സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന് , ഹാര്‍ബര്‍, മറ്റ് ഒറ്റപ്പെട്ട പ്രദേശങ്ങള്‍ എന്നിങ്ങനെ തെരഞ്ഞെടുത്ത് ലഹരി മാഫിയക്കെതിരെ എക്സൈസും പോലീസും സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ശക്തമായ പോരാട്ടം സംഘടിപ്പിക്കുന്നത്.
ഒരു പരിധിവരെ ലഹരി മാഫിയയെ അമര്‍ച്ച ചെയ്യാന്‍ സാധിക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെയാണ് ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍.