കോഴിക്കോട്: ഉത്സവരാവില്‍ ഉറങ്ങാതെ നഗരം പുതുവത്സരത്തെ വരവേറ്റു. കനത്തസുരക്ഷയൊരുക്കി പോലീസ് കാവലുണ്ടായിരുന്നുവെങ്കിലും അതൊന്നും യുവാക്കളുടെതുള്പ്പെടെയുള്ളവരുടെആഘോഷത്തിനു മങ്ങലേല്‍പ്പിച്ചില്ല. രാത്രിവൈകിയും പുതുവത്സരാഘോഷപരിപാടികള്ന ഗര-ഗ്രാമഭേദമെന്യേനടന്നു.
ക്ലബുകള്‍, വലിയ റസ്റ്ററന്റുകള്‍ എന്നിവിടങ്ങളിലെ ആഘോഷപരിപാടികള്‍ പുലരുംവരെ നീണ്ടു നിന്നു.സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ബീച്ച് പരിസരത്തേക്ക് വാഹനങ്ങള്‍ രാത്രി ഏഴിന് ശേഷം കടത്തിവിട്ടില്ല. പുതുവര്‍ഷ ആഘോഷത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെയും ടൂറിസം പ്രൊമോഷന് കൗണ്സിസിലിന്റെയും നേതൃത്വത്തില്‍ കോഴിക്കോട് ബീച്ച്, സരോവരം പാര്‍ക്ക്, ഭട്ട്റോഡ് ബീച്ച് എന്നിവിടങ്ങളില്‍ “പുതുരാവ് 2020′ എന്ന പേരില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
നിര്‍മല്‍ പാലാഴിയും സംഘവും അവതരിപ്പിച്ച കോമഡി സ്കിറ്റ്, രൂപേഷ് ആന്‍ഡ് ആതിര, രഗീലേഷ്, ബിവിപാല് എന്നിവരുടെ നേതൃത്വത്തില്‍ ഗാനമേള, ഭട്ട് റോഡ് ബീച്ചില്‍ കലാഭവന്‍ മുനവര്‍, കലാഭവന്‍ സുന്ദര്‍, ശ്രീകല വിനോദ് എന്നിവര്‍ നയിക്കുന്ന ഗാനമേള. സരോവരം ബയോപാര്‍ക്കില്‍ മെഹ്ഫില്‍ സന്ധ്യ എന്നിവയാണ് അവതരിപ്പിച്ചത്.
അതേസമയം പുതുവത്സരാഘോഷത്തില്‍ കര്‍ശനസുരക്ഷാ നിയന്ത്രണങ്ങളുമായി പോലീസ് രംഗത്തെത്തി. വനിതാ പോലീസുള്‍പ്പെടെ 1200 ഓളം പോലീസിനെയാണ് വിവിധ ഭാഗങ്ങളിലായി വിന്യസിച്ചത്. ഇതിനു പുറമേ ബറ്റാലിയനില്‍ നിന്നുള്ള പോലീസുകാരുടെ സേവനവും ഉപയോഗിച്ചു.
പട്രോളിംഗിനും മറ്റുമായി കാമറ ഘടിപ്പിച്ച പ്രത്യേക വാഹനങ്ങളും പോലീസ് സജ്ജമാക്കി. മദ്യപിച്ച് വാഹനമോടിക്കുന്നവരെയും നിയമംലംഘിച്ചും പോലീസിന്റെ നിര്‍ദേശങ്ങള്‍ മറികടന്നും ആഘോഷം നടത്തുന്നവരെയും കസ്റ്റഡിയിലെടുക്കാനും തുടര്‍നടപടികള്‍ സ്വീകരിക്കാനും സിറ്റി പോലീസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിരുന്നു.പുതുവത്സരാഘോഷത്തോടനുബന്ധിച്ച് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി നഗരത്തിലെ മുഴുവന്‍ സിസിടിവി കാമറകളും പ്രവര്‍ത്തന സജ്ജമാക്കിയിരുന്നു.
വയനാട് ചുരത്തിൽ ആഘോഷം അതിരുകടക്കാതിരിക്കാൻ കർശന സുരക്ഷാ സംവിധാനമാണ് താമരശേരി പോലീസ് ഒരുക്കിയത്. അടിവാരത്തിനും നാലാം വളവിനും ഇടയിലുള്ള തട്ടുകടകൾ രാത്രി എട്ടുവരയെ പ്രവർത്തിക്കാൻ അനുവദിച്ചുള്ളു. ഈ ഭാഗങ്ങളിലും.
ചുരം വ്യൂപോയിന്റ് പരിസരത്തും കൂട്ടംകൂടി നിന്നവരെ പോലീസ് നീക്കം ചെയ്തു.രാത്രി ചുരത്തിൽ വാഹനങ്ങളുടെ അമിതപ്രവാഹമുണ്ടായത് പോലീസും ചുരം സംരക്ഷണസമിതി പ്രവർത്തകരും ചേർന്ന് നിയന്ത്രിച്ചു. പുതുവത്സരം ആഘോഷിക്കാൻ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെൊത്ത് നിരവധി സംഘങ്ങൾ ഇന്നലെ ചുരത്തിലെത്തിയിരുന്നു.