മുക്കം: മഹാപ്രളയത്തിന്റെ ഭീതിയിൽ നിന്ന് കരകയറും മുൻപ് മലയോര ജനതയെ ഭീതിയിലാഴ്ത്തി സോയിൽ പൈപ്പിംഗ് പ്രതിഭാസം . കൊടിയത്തൂർ -കുമാരനെല്ലൂർ വില്ലേജുകളുടെ അതിർത്തി പ്രദേശമായ തോട്ടക്കാട് പൈക്കാടൻമലയിലാണ് ഈ പ്രതിഭാസം കണ്ടെത്തിയത്. തോട്ടുമുക്കം സ്വദേശി ബാലകൃഷ്ണൻ കൊല്ലേലത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഇന്നലെ സംഭവം.
ബാലകൃഷ്ണൻ ഉടൻ തന്നെ ഇവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. വെട്ടുകല്ലുകൾക്ക് അടിഭാഗത്തായി കാണപ്പെടുന്ന കളിമണ്ണിൽ നിന്ന് വെള്ളം താഴോട്ട് ഇറക്കുന്നതിനുള്ള തടസം മുകൾ ഭാഗത്തേക്ക് നൽകുന്ന സമ്മർധമാണ് സോയിൽ പൈപ്പിംഗ് പ്രതിഭാസത്തിന് പ്രധാന കാരണം.
വലിയ തോതിൽ മലയിടിച്ചിലിന് സാധ്യത ഉള്ളതാണ് സോയിൽ പൈപ്പിംഗ് എന്ന് സോയിൽ ഫോർ എർത്ത് സ്റ്റഡീസിലെ മുൻ ഉദ്യോഗസ്ഥൻ ശ്രീകുമാർ “രാഷട്രദീപിക’യോട് പറഞ്ഞു. ജനങ്ങൾ പരിഭ്രാന്തരാവേണ്ട അവസ്ഥയില്ലന്നും എന്നാൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.