കോഴിക്കോട് : കോളജ് അധ്യാപികയായ യുവതിയുടെ നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് കേസ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കൈമാറി. കുറ്റപ്പുറം സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസാണ് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ്ജിന് കൈമാറിയത്.
പരാതിക്കാരിയായ അധ്യാപിക കോഴിക്കോടായതിനാലാണ് മലപ്പുറം എസ്പി കേസ് കോഴിക്കോടേക്ക് കൈമാറിയത്. അജ്മാനിലെ വസ്ത്രനിര്‍മാണ ശാലയില്‍ ജോലി ചെയ്യുന്ന പെരുമ്പിലാവ് സ്വദേശിയാണ് പ്രതി. ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പ്രതിയെ നാട്ടിലെത്തിക്കാനാണ് പോലീസ് തീരുമാനം.
പൊന്നാനിയില്‍ കോളജ് അധ്യാപകനായി ജോലി ചെയ്യുന്നതിനിടെയാണ് യുവതിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചത്. രണ്ടു വര്‍ഷത്തോളം ഒരുമിച്ചായിരുന്നു താമസം. എന്നാല്‍ പിന്നീട് യുവാവ് വിദേശത്തേക്ക് പോയി. ഒരുമിച്ച് താമസിച്ചപ്പോള്‍ എടുത്ത ദൃശ്യങ്ങളാണിപ്പോള്‍ യുവാവ് പുറത്തുവിടുന്നത്.
ഇൗ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളിലും പ്രചരിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് യുവതിയുടെ ഫോണിലേക്ക് അശ്ലീല ഫോണ്‍കോളുകളും മറ്റും എത്താന്‍ തുടങ്ങിയതോടെയാണ് പരാതി നല്‍കിയത്.