നാദാപുരം: കേരള സീനിയർ വനിത ഫുട്ബോൾ ഗോൾകീപ്പറായി കെ. നിസരി യെ വീണ്ടും തെരഞ്ഞെടുത്തു. പുറമേരി കടത്തനാട് രാജ ഫുട്ബോൾ അക്കാദമി താരമാണ് നിസരി. കോട്ടയം മാർത്തോമ കോളജിൽ നടന്ന സീ നീയർ ടീം ക്യാമ്പിൽ നിന്നാണ് ആണ് വിദ്യാർത്ഥിനിയെ കേരള ടീമിലേക്ക് തെരഞ്ഞെടുത്തത്.
ഇത് രണ്ടാം തവണയാണ് ഈ 18 കാരി കേരള സീനിയർ ടീമിന്റെ ഗോൾകീപ്പർ ആവുന്നത് .ഏറ്റവും പ്രായം കുറഞ്ഞ സീനിയർ ടീം ഗോൾകീപ്പർ എന്ന ബഹുമതി കൂടി നിസരിക്ക് സ്വന്തമാണ്. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആണ് പുറമേരിയിലെ കടത്തനാട് രാജ അക്കാദമിയിൽ ഫുട്ബോൾ പരിശീലനത്തിന് ഇറങ്ങുന്നത് .
കോച്ചുമാരായ തണ്ണീർപ്പന്തൽ സ്വദേശി എം.കെ. പ്രദീപിന്റേയും തലശ്ശേരി സ്വദേശി സി. സുരേന്ദ്രന്റേയും പരിശീലന മികവിലാണ് ആണ് ഈ പ്രതിഭയെ കണ്ടെത്തിയത്. കടത്തനാട് രാജാസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു പഠനത്തിനുശേഷം കാർമൽ കോളേജ് തൃശൂർ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ്.
സെപ്റ്റംബർ പത്താം തീയതി മുതൽ നടക്കുന്ന സീനിയർ നാഷണൽ വനിത ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ നിസരി ഉൾപ്പെടുന്ന ടീം യാത്രതിരിച്ചു. കേരള ടീമിനെ നിഖില യാണ് നയിക്കുന്നത്. ടീം കോച്ച് അൻവർ സാദത്ത് മലപ്പുറം അസിസ്റ്റൻറ് കോച്ച്, നജ്മുനിസയും, മാനേജർ രേഖയും ആണ്. കടത്തനാടിനു അഭിമാനമായി മാറിയ നിസരി പുറമേരി കക്കംവെള്ളി പുത്തലത്താം കണ്ടി സുകുവിന്റെയും, സപ്ന യുടെയും മകളാണ്. അനുജത്തി നീലാംബരിയും കടത്തനാട് ഫുട്ബോൾ അക്കാദമി താരമാണ്.