പ്ര​ള​യം: വൃ​ദ്ധ​യ്ക്ക് ക്ഷേ​ത്രംവ​ക 10 ല​ക്ഷ​ത്തി​ന്‍റെ വീ​ട്

മു​ക്കം: പ്ര​ള​യ​ത്തി​ൽ വീ​ട് ത​ക​രു​ക​യും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്ത വൃ​ദ്ധ​യ്ക്ക് ക്ഷേ​ത്രം വ​ക 10 ല​ക്ഷ​ത്തി​ന്‍റെ വീ​ട്. കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ കാ​ര​മൂ​ല തേ​ക്കും​ക​ണ്ടി​യി​ൽ ചി​ല്ല​ക്കു​ട്ടി​ക്കാ​ണ് മ​ണാ​ശേ​രി കു​ന്ന​ത്ത് തൃ​ക്കോ​വി​ൽ വി​ഷ്ണു ക്ഷേ​ത്രം ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രും ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ളും കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി ഗു​ണ​ഭോ​ക്താ​വി​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വീ​ട് നി​ർ​മാ​ണ​ത്തി​നു​ള്ള സ്ഥ​ല​മൊ​രു​ക്ക​ൽ ന​ട​ത്തി.​

കാ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ.​വി​നോ​ദ് ,ആ​ലു​വ​ ത​ന്ത്ര വി​ദ്യാ​പീ​ഠം വ​ർ​ക്കി​ംഗ് പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി, ക്ഷേ​ത്ര​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ പി.​ച​ന്ദ്ര​മോ​ഹ​ൻ, ഇ ​രാ​മ​ൻ, സ​വി​ജേ​ഷ്, എ​ൻ.​ശൈ​ല​ജ, ഇ.​കെ. കൈ​ലാ​സ​ൻ, സു​രേ​ഷ്, ക​മ​ല, മാ​ല​തി, ഗോ​പ​കു​മാ​ർ, കാ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ബ്ദു​ല്ല കു​മാ​ര​നെ​ല്ലൂ​ർ, അം​ഗം വി. എൻ.​ ജം​നാ​സ്, വി​വി​ധ സം​ഘ​ട​നാ ​പ്ര​തി​നി​ധി​ക​ളാ​യ എ​ൻ.​ച​ന്ദ്ര​ൻ, കെ.​കെ.​ഭാ​സ്ക​ര​ൻ, കെ.​ഷാ​ജി​കു​മാ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ചി​ല്ല​ക്കു​ട്ടി​ക്കു​ള്ള ബെ​ഡ്ഷീ​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള വ​സ്ത്ര​ങ്ങ​ൾ മു​ല്ല​പ്പ​ള്ളി കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി കൈ​മാ​റി.

Related posts