ഇരിങ്ങാലക്കുട: പോട്ട-മൂന്നുപീടിക സംസ്ഥാന പാതക്കരികിൽ കളത്തുംപടി ദുർഗാ ക്ഷേത്രത്തിനോടു ചേർന്ന് കിടക്കുന്ന കെട്ടിടമടക്കമുള്ള സ്ഥലം കൂടൽമാണിക്യം ദേവസ്വം ഏറ്റെടുക്കാൻ ഒരുങ്ങുന്നു. പഴയ എൻഎസ്എസ് സ്കൂൾ ഓഡിറ്റോറിയം പ്രവർത്തിച്ചിരുന്ന കെട്ടിടവും സ്ഥലവുമാണ് ദേവസ്വം ഏറ്റെടുക്കാൻ ഒരുങ്ങുന്നത്.
ഇതിനുവേണ്ട എല്ലാ രേഖകളും ദേവസ്വത്തിന്റെ പക്കലുണ്ടെന്നും സ്ഥലം കൈയേറിയിട്ടുണ്ടോ എന്നറിയാൻ അടുത്തദിവസം അളന്നു തിട്ടപ്പെടുത്തുമെന്നും ദേവസ്വം ചെയർമാൻ യു. പ്രദീപ്മേനോൻ,അഡ്മിനിസ്ട്രേ റ്റർ എ.എം. സുമ എന്നിവർ അറിയിച്ചു.
കൂടൽമാണിക്യം ദേവസ്വം വക സ്ഥലങ്ങൾ കേരളത്തിന്റെ പല മേഖലകളിലും അന്യാധീനപ്പെട്ട് കിടക്കുന്നുണ്ടെന്നും ഇതെല്ലം തിരിച്ചുപിടിക്കാൻ നടപടി കൾ സ്വീകരി ക്കുമെന്നും ദേവസ്വം ചെയർമാൻ കൂട്ടിച്ചേർത്തു. സംഗമേശ്വര എൻഎസ്എസ് സ്കൂൾ ഓഡിറ്റോറിയമായി ഉപയോഗിച്ചിരുന്ന കെട്ടിടം ദേവസ്വം അടുത്തദിവസം തന്നെ അറ്റകുറ്റപ്പണികൾ നടത്തി നവീകരിക്കും.
താല്പര്യമുള്ളവർക്ക് ഇവ നിബന്ധനകളുടെ അടിസ്ഥാനത്തിൽ വാടകയ്ക്ക് നൽകുമെന്നും ചെയർമാൻ വ്യക്തമാക്കി. മാനേജിംഗ് കമ്മിറ്റി അംഗം കെ.ജി. സുരേഷ്, ദേവസ്വത്തിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.