കോഴിക്കോട്: എഡിജിപി എം.ആർ. അജിത്ത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കുമെതരെ പി.വി. അൻവർ എല്‍എല്‍എ നടത്തിയ നടത്തിയ വെളിപ്പെടുത്തലുകൾ ഗൗരവത്തിലെടുത്ത് ശക്തമായ അന്വേഷണം നടത്തണമെന്ന് കെ.കെ. രമ എല്‍എല്‍എ ആവശ്യപ്പെട്ടു.
ആരോപണങ്ങൾ ഉന്നയിക്കുന്നത് പ്രതിപക്ഷ പാർട്ടിയിലെ നേതാവല്ല, ഭരണകക്ഷിയുടെ എംഎൽഎ തന്നെയാണ്. പ്രതിപക്ഷം ഏറെ കാലങ്ങളായി ജനങ്ങളോട് ആവർത്തിക്കുന്ന വിഷയങ്ങളെ ശരിവയ്ക്കുന്നത് പോലെയാണ് അൻവറിന്റെ പരാമർശങ്ങളെന്നും എല്‍എല്‍എ കൂട്ടിച്ചേർത്തു.
ആരോപണം ഉന്നയിച്ച് മണിക്കൂറുകൾ പിന്നിട്ടിട്ടും ആഭ്യന്തര മന്ത്രിയുൾപ്പെടെ ആരും വിശദീകരണവുമായോ വാദങ്ങൾ തള്ളിയോ രംഗത്തെത്തിയിട്ടില്ല. ഇതിനർഥം ആരോപണങ്ങൾ ശരിയാണെന്ന് തന്നെയാണെന്നും രമ പറഞ്ഞു.