മുംബൈ: ഇരുപത്തൊന്പതാം ജന്മദിനം കുളമാക്കി ഐപിഎൽ ട്വന്റി-20 ക്ലബ് പഞ്ചാബ് കിംഗ്സിന്റെ ക്യാപ്റ്റൻ കെ.എൽ. രാഹുൽ. ഞായറാഴ്ചയായിരുന്നു രാഹുലിന്റെ ജന്മദിനം.
അന്ന് ഐപിഎലിൽ നടന്ന ഡൽഹി ക്യാപ്പിറ്റൽസിനെതിരായ പോരാട്ടത്തിൽ രാഹുലിന്റെ ക്യാപ്റ്റൻസി തികഞ്ഞ പരാജയമായി. ഇന്ത്യൻ മുൻ താരങ്ങൾ അടക്കം രാഹുലിന്റെ ക്യാപ്റ്റൻസിയെ രൂക്ഷമായി വിമർശിച്ചു.
ബൗളിംഗ് ചെയ്ഞ്ചുകളിലാണു രാഹുൽ തികഞ്ഞ പരാജയമായത്. മികച്ച പേസറായ മുഹമ്മദ് ഷമിയുടെ നാല് ഓവർ നാലു സ്പെല്ലുകളിലായാണ് അവസാനിച്ചത്.
മെറെഡിത്തിന് ആദ്യ 10 ഓവറിനുശേഷമേ രാഹുൽ പന്ത് നൽകിയുള്ളൂ, അർഷദീപിനെവച്ച് ബൗളിംഗ് ആരംഭിക്കുകയും ചെയ്തു- ആശിഷ് നെഹ്റ വിമർശിച്ചു.
സ്കോർ: പഞ്ചാബ് 20 ഓവറിൽ 195/4. ഡൽഹി 18.2 ഓവറിൽ 198/4. ശിഖർ ധവാനായിരുന്നു (49 പന്തിൽ 92) മാൻ ഓഫ് ദ മാച്ച്.