അഡ്ലെയ്ഡ്: ഇന്ത്യന്‍ ഓപ്പണര്‍ കെ.എല്‍.രാഹുലിനെതിരെ വിമര്‍ശനവുമായി ആരാധകര്‍. രാഹുല്‍ കളിച്ചാല്‍ ഇന്ത്യക്ക് ട്വന്റി-20യില്‍ 19 ഓവര്‍ മാത്രമാണ് ലഭിക്കുന്നതെന്നും താരം എന്തായാലും ആദ്യ ഓവറില്‍ റണ്‍സ് സ്കോര്‍ ചെയ്യില്ലെന്നും ആരാധകര്‍ പറയുന്നു.
ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ എത്തിയെങ്കിലും രാഹുലിന്റെ മന്ദഗതിയിലുളള ബാറ്റിംഗ് ഏറെ വിമര്‍ശനമുയര്‍ത്തിയിരുന്നു. പവര്‍പ്ലേ ഉപയോഗിക്കാതെയുള്ള രാഹുലിന്റെ മെല്ലെപോക്കില്‍ സഹതാരങ്ങള്‍ക്ക് അടക്കം അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇംഗ്ലണ്ടിനെതിരായ സെമി പോരാട്ടത്തില്‍ താരം വിമര്‍ശകര്‍ക്ക് ബാറ്റ് കൊണ്ട് മറുപടി കൊടുക്കുമോ എന്ന കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം.