ചവറ: നീണ്ടകരയിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തിയതിൽ ദുരൂഹതയുള്ളതായി നാട്ടുകാർ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് നീണ്ടകര പുത്തൻതുറ ദേശീയപാതയോരത്തെ കുറ്റിക്കാടുകൾക്കിടയിൽ കൂറ്റൻ പെരുപാമ്പിനെ കണ്ടത് . പാമ്പ് പിന്നീട് സമീപത്തെ വീട്ടുപറമ്പിലേയ്ക്ക് കയറി.
സംഭവം അറിഞ്ഞ് പ്രദേശവാസികൾ എത്തി. പിവിസി പൈപ്പിനുള്ളിലാക്കാൻ ചിലർ ശ്രമിച്ചു. സംഭവം അറിഞ്ഞ് പോലീസും സ്ഥലത്തെത്തി. തുടർന്ന് പാമ്പ് പിടുത്തക്കാരൻ മുരുകൻ എത്തി പെരുമ്പാമ്പിനെ പിടികൂടി വനപാലകർക്ക് കൈമാറി.
ഏതെങ്കിലും വാഹനങ്ങളിൽ കയറി കൂടി ഇവിടെ എത്തപ്പെട്ടതാകാമെന്ന നിഗമനത്തിലാണ് പോലീസ്. എന്നാൽ ഈ പാമ്പ് ഈ പ്രദേശത്ത് എത്തിയതിൽ നാട്ടുക്കാരിൽ ചിലർ ദുരൂഹത ഉയർത്തിയിട്ടുണ്ട്.