കൊച്ചി: പൊതുപരീക്ഷയിൽ കായികതാരങ്ങളുടെ ഗ്രേസ് മാർക്ക് റദ്ദാക്കരുതെന്ന് ഒളിമ്പ്യൻ കെ.എം.ബിനു. ദേശീയ മീറ്റിലുൾപ്പെടെ റിക്കാർഡ് നേട്ടം കൈവരിച്ചവർക്കു വരെ തിരിച്ചടിയാകും. തീരുമാനം പുനഃപരിശോധിക്കണമെന്ന് ബിനു ആവശ്യപ്പെട്ടു.
കാരണമൊന്നും കാണിക്കാതെ എസ്എസ്എൽസി, പ്ലസ്ടു വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് കൊടുക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
കായിക അസോസിയേഷനുകള്‍ സംഘടിപ്പിച്ച സംസ്ഥാന, ദേശീയ മത്സരങ്ങളിലെ ജേതാക്കള്‍ക്ക് തീരുമാനം തിരിച്ചടിയായി. മുന്‍വര്‍ഷങ്ങളിലൊക്കെ മികവുള്ളവര്‍ക്ക് പൊതുപരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് നല്‍കിയിരുന്നു.
സർക്കാരിന്റെ നടപടി വിവേചനപരമാണെന്നാണ് കായികതാരങ്ങളുടെ പരാതി. തീരുമാനം പുനഃപരിശോധിക്കണമെന്ന് സംസ്ഥാന സ്പോട്സ് കൗണ്‍സില്‍ ആവശ്യപ്പെട്ടിരുന്നു.