തിരുവനന്തപുരം: ബാർ കോഴക്കേസിൽ മുൻമന്ത്രി കെ.എം.മാണിയെ വിജിലൻസ് വീണ്ടും കുറ്റവിമുക്തനാക്കി. ഇത് മൂന്നാം തവണയാണ് മാണിയെ വിജിലൻസ് കുറ്റവിമുക്തനാക്കിയത്. ഇത് സംബന്ധിച്ച റിപ്പോർട്ട് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു. കേസിൽ മാണിയെ പ്രതിയാക്കാനുള്ള സാഹചര്യത്തെളിവുകളോ ശാസ്ത്രീയ തെളിവുകളോ ഇല്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ.
നേരത്തെ, യുഡിഎഫ് കാലത്ത് രണ്ടുതവണ കെ.എം.മാണിയെ വിജിലൻസ് കുറ്റവിമുക്തനാക്കിയിരുന്നു. എന്നാൽ കേസിലെ അന്വേഷണം അട്ടിമറിക്കാനാണ് നീക്കം നടക്കുന്നതെന്നും തുടരന്വേഷണം വേണമെന്നും വിജിലൻസ് മേധാവിയായിരുന്ന ജേക്കബ് തോമസ് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് വീണ്ടും അന്വേഷണം നടത്തി റിപ്പോർട്ട് സമർപിച്ചത്.