കോട്ടയം: അരനൂറ്റാണ്ടിലേറെയായി കേരള രാഷ്ട്രീയത്തിൽ പ്രമാണിയായി തലയുയർത്തി നിന്ന വ്യക്തിത്വമായിരുന്നു കെ.എം. മാണിയുടേത്. മീനച്ചിലാർ അതിരി ടുന്ന പാലായുടെ രാഷ്ട്രീയ ഭൂപടത്തിൽ എഴുതപ്പെട്ട വ്യക്തിത്വവും. ചരൽക്കുന്നിലും ആലുവയിലും പരിശീലനം ലഭിച്ച കഐസ്സി കുട്ടികൾ നൽകിയ മാണിസാർ എന്ന ഓമനപ്പേര് ഭരണപ്രതിപക്ഷമില്ലാതെ അംഗീകാരത്തിന്റെ ആമുഖവാക്കാണ്. വിനയാന്വിതനായി നിന്നാണ് മാണി കേരളരാഷ്ട്രീയത്തിൽ ഉയർന്നുവന്നത്. എ തിരാളികളെപ്പോലും മോശമായ പദങ്ങൾകൊണ്ട് വിമർശിച്ചിട്ടില്ല.
കേരള കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സ്ഥാപനം മുതൽ തലങ്ങും വിലങ്ങും വന്ന രാഷ്ട്രീയ സുനാമികളെ പ്രതിരോധിച്ചു പ്രസ്ഥാനത്തെ നയിക്കു കയും സംരക്ഷിക്കുകയും ചെയ്ത നേതാവാണ് മാണി. 1964ൽ കോണ്‍ഗ്രസ് പിളർന്നപ്പോൾ കേരള കോണ്ഗ്രസിൽലേയ്ക്ക്. 1965ൽ പാലാ നിയമസഭാമണ്ഡ ലത്തിൽ കന്നിയങ്കം. അത് വിജയത്തുടക്കം. അന്നുതൊട്ട് ഇന്നുവരെ മാണി പാലായ്ക്കും പാലാ മാണിക്കും പര്യായങ്ങളാണ്.
തീപ്പൊരി പ്രസംഗമാണ് മാണിയുടെ കരുത്തായി എല്ലാവരും കണ്ടിരുന്നത്. ഭരണപക്ഷത്താണെങ്കിൽ പ്രഗത്ഭനായ ഭരണാധികാരിയെന്നും പ്രതിപക്ഷത്തെങ്കിൽ പ്ര തിരോധ നിരയിലെ പ്രധാനിയെന്നും വിലയിരുത്തപ്പെട്ടു. കണക്കും കാര്യങ്ങളും ലോ പോയിന്റുകളും നിരത്തി മാണി സഭയിലും സമൂഹത്തിലും ഒരു ഇതിഹാ സമായി മാറുകയാണുണ്ടായത്.
കേരള കോണ്‍ഗ്രസിനു മുകളിൽ ദേശീയ കോണ്‍ഗ്രസിലെ നേതാവായിരുന്നു മാണിയെങ്കിൽ മുഖ്യമന്ത്രിക്കും കേന്ദ്ര കാബിനറ്റ് മന്ത്രിക്കും മുകളിൽ എത്രയോ വലിയ പദവിയിലെത്താനുള്ള കരുത്തും കാര്യശേഷിയും അദ്ദേഹത്തിനുണ്ടെന്ന് ആദ്യ കാലം മുതലേ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയിരുന്നു. നിയമസഭാംഗം, മന്ത്രി എന്നീ നിലകളിൽ തകർക്കാനാവാത്ത റിക്കാർഡുകൾക്കും ഉടമയാണ് അദ്ദേഹം. അധ്വാനവർഗ സിദ്ധാന്തവും ആലുവ സാന്പത്തിക പ്രമേയവും കേരള വികസന മാസ്റ്റർപ്ലാനും കേരളത്തിനു സമ്മാനിച്ച നേതാവുമാണ്.
നെടുനാളത്തെ പൊതുജീവിതത്തിൽ മാണിയുടെ വെള്ളവേഷത്തിൽ ബാർ കോഴയുടെ പേരിൽ അഴിമതിയാരോപണ കറപുരണ്ടപ്പോൾ എതിരാളികളെ നിശ്ചബ്ദ മാക്കുന്ന അദ്ദേഹത്തിന്റെ ചാണക്യതന്ത്രങ്ങൾ വിജയം കാണാതെ പോയതുമാത്രമാണ് രാഷ്ട്രീയത്തിലെ വീഴ്ച.