ആലപ്പുഴ: കേരള രാഷ്്ട്രീയത്തിലെ സമാനതകളില്ലാത്ത നേതാവിയിരുന്നു കെ.എം.മാണിയെന്ന് മന്ത്രി ജി. സുധാകരൻ അനുശോചനക്കുറിപ്പിൽ പറഞ്ഞു. ഏത് രാഷ്ട്രീയ പ്രതിസന്ധിയെയും മുഖത്ത് ചിരിമായാതെ നേരിടുന്ന നേതാവിന്റെ ദേഹവിയോഗത്തിൽ അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തുന്നതായും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട സഹധർമിണിയുടെയും മകനടക്കമുള്ള കുടുംബാംഗങ്ങളുടെയും അദ്ദേഹത്തെ സ്നേഹിക്കുന്ന കേരള കോണ്‍ഗ്രസിലെ എല്ലാ പ്രവർത്തകരുടെയും ദു:ഖത്തിൽ പങ്ക് ചേരുന്നതായും അദ്ദേഹം അറിയിച്ചു.
നിയമസഭയിൽ പല തവണ താൻ പ്രസംഗം നടത്തി കഴിയുന്പോഴും സഭയിലിരുന്നുകൊണ്ടോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ സഭയിലെ മുറിയിൽ ഇരുന്നുകൊണ്ടോ പ്രസംഗം കേട്ട ശേഷം അഭിനന്ദിച്ചുകൊണ്ടുള്ള കുറിപ്പ് തന്റെ മേശപ്പുറത്ത് എത്തിക്കാറുണ്ടായിരുന്നു.
രാഷ്ട്രീയമായി അഭിപ്രായ പ്രസംഗം ഉണ്ടെങ്കിലും സുധാകരന്റെ പ്രസംഗം അതിഗംഭീരമായി എന്നായിരുന്നു ആ കുറിപ്പെന്ന് മന്ത്രി ജി. സുധാകരൻ അനുസ്മരിച്ചു. ഇന്നലെ മന്ത്രി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തി ആദരാഞ്ജലികൾ അർപ്പിച്ചു.