കോട്ടയം:ഏതെങ്കിലും മുന്നണിയിൽ ചേരാൻ കേരള കോണ്ഗ്രസ് -എം ആഗ്രഹം പ്രകടിപ്പിക്കുകയോ ആരുടെയും മുന്നിൽ അപേക്ഷയുമായി നിൽക്കുകയോ ചെയ്തിട്ടില്ലാത്ത സാഹചര്യത്തിൽ ഇതു സംബന്ധിച്ച വിവാദങ്ങൾക്കു യാതൊരു പ്രസക്തിയുമില്ലെന്നു കെ.എം. മാണി.
പാർട്ടിയുടെ മുന്നണി പ്രവേശം സംബന്ധിച്ചു മറ്റ് കക്ഷികൾ നടത്തുന്ന ചർച്ചകൾ അപ്രസക്തവും അധാർമികവുമാണ്. കേരള കോണ്ഗ്രസ് സ്വതന്ത്രമായി പ്രവർത്തിച്ചിരുന്ന പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.