കേ​ര​ള​ത്തി​ന്‍റെ അ​ന്ത​ക​വി​ത്താ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ; അ​ന​ധി​കൃ​ത​സ്വ​ത്ത് സ​മ്പാ​ദ​ന​ക്കേ​സ് രാ​ഷ്‌​ട്രീ​യ​പ്രേ​രി​ത​മെന്ന് കെ.​എം. ഷാ​ജി


ക​ണ്ണൂ​ർ: കേ​ര​ള​ത്തി​ന്‍റെ അ​ന്ത​ക​വി​ത്താ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​ന്ന് കെ.​എം. ഷാ​ജി എം​എ​ൽ​എ. ഇ​ങ്ങ​നെ വൈ​രം കാ​ണി​ക്കു​ന്ന​യൊ​രാ​ൾ രാ​ഷ്ട്രീ​യ​ത്തി​ൽ വേ​റെ​യി​ല്ല. മു​ഖ്യ​മ​ന്ത്രി ത​ന്നെ പി​ന്തു​ട​ർ​ന്ന് ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ഷാ​ജി ആ​രോ​പി​ച്ചു. ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ല്കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഷാ​ജി ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

അ​ന​ധി​കൃ​ത​സ്വ​ത്ത് സ​ന്പാ​ദ​ന​ക്കേ​സ് രാ​ഷ്‌​ട്രീ​യ​പ്രേ​രി​ത​മാ​ണ്. ഇ​ഞ്ചി​ക്കൃ​ഷി ചെ​യ്തു​ത​ന്നെ​യാ​ണ് പ​ണം സ​ന്പാ​ദി​ച്ച​ത്. കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​മാ​യു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സം ആ​ശ​യ​പ​ര​മാ​ണ്. അ​ദ്ദേ​ഹ​ത്തി​നോ​ടു​ള്ള എ​തി​ർ​പ്പു​ക​ൾ നേ​രി​ട്ട് പ​റ​യാ​റു​ണ്ട്. പാ​ർ​ട്ടി​ക്ക​ക​ത്ത് റി​ബ​ലാ​ണെ​ന്ന വി​മ​ർ​ശ​നം ത​നി​ക്കൊ​രു അ​ല​ങ്കാ​ര​മാ​ണ്. ത​ന്നെ​പ്പോ​ലെ എ​തി​ർ​പ്പു​യ​ർ​ത്താ​ൻ സി​പി​എ​മ്മി​ലെ യു​വ​നേ​താ​വി​ന് പ​റ്റു​മോ​യെ​ന്നും കെ.​എം. ഷാ​ജി ചോ​ദി​ച്ചു.

Related posts

Leave a Comment