സ്വന്തംലേഖകന്‍
കോഴിക്കോട്: പ്ലസ്ടു അഴിമതി കേസുമായി ബന്ധപ്പെട്ട് കെ.എം.ഷാജി എംഎല്‍എക്കെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നിര്‍ണായക ഘട്ടത്തില്‍.
രണ്ടു ദിവസങ്ങളിലായി 30 മണിക്കൂറുകളോളം ഷാജിയെ ചോദ്യം ചെയ്ത ഇഡിയുടെ തുടര്‍നടപടികള്‍ എന്താവുമെന്ന ആകാംക്ഷയിലാണ് യുഡിഎഫും എല്‍ഡിഎഫും.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേസെടുക്കുന്നത് സംബന്ധിച്ച് ഇഡി പരിശോധിച്ചുവരികയാണ്. ഷാജിക്കെതിരേ കേസെടുക്കുകയാണെങ്കില്‍ രാജിയുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിക്കാനും തദ്ദേശതെരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കാനുമാണ് സിപിഎം ലക്ഷ്യമിടുന്നത്.
അതേസമയം ഇഡിയുടെ നടപടി മുസ്ലിം ലീഗും കോണ്‍ഗ്രസും ഉറ്റുനോക്കുകയാണ്. രണ്ട് ദിവസങ്ങളിലായി നടന്ന മാരത്തണ്‍ ചോദ്യം ചെയ്യലിലും ഷാജിയുടെ മറുപടിയില്‍ വ്യക്തതയില്ലെന്നാണ് ഇഡി പറയുന്നത്.
ഇന്നലെ 10.30 ഓടെ തുടങ്ങിയ ചോദ്യം ചെയ്യല്‍ രാത്രി 1.45 വരെ നീണ്ടു. ചോദ്യം ചെയ്യല്‍ ഇനിയും തുടരേണ്ടതുണ്ടെന്നാണ് ഇഡി വൃത്തങ്ങള്‍ നല്കുന്ന വിവരം. അതേസമയം എല്ലാത്തിനും കൃത്യമായി മറുപടി പറഞ്ഞിട്ടുണ്ടെന്നും പൂര്‍ണ ആത്മവിശ്വാസത്തിലാണെന്നും ഷാജി പറഞ്ഞു.
പത്ത് ദിവസത്തിനകം വീണ്ടും ചില രേഖകളുമായി ഹാജരാകണം.
ആഡംബര വീട് നിര്‍മാണത്തിന്റെ വിവരങ്ങളാണ് പ്രധാനമായും ഇഡി ചോദിച്ചത്. കൂടാതെ വിദേശയാത്രാ വിവരങ്ങളെ കുറിച്ചും ചോദിച്ചറിഞ്ഞിട്ടുണ്ട്.
അഴീക്കോട് സ്കൂളില്‍ പ്ലസ്ടു ബാച്ച് അനുവദിക്കുന്നതിന് കെ.എം. ഷാജി കോഴ വാങ്ങിയെന്ന പരാതിയിലാണ് ഇഡി ചോദ്യം ചെയ്യുന്നത്.ഷാജിയുടെ ഭാര്യ കെ.എം. ആശയുടേയും ലീഗ് നേതാവ് ഇസ്മായിലിന്റെയും മൊഴിയെടുത്തിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി ഷാജിയുടെ കോഴിക്കോട്ടേയും കണ്ണൂരിലേയും വീട് ഇഡിയുടെ നിര്‍ദേശപ്രകാരം കോര്പറേഷന് അളന്നിരുന്നു.
ഇത് അനധികൃതമാണെന്ന് കണ്ടെത്തുകയും റിപ്പോര്‍ട്ട് ഇഡിക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്. 1,62,60,000 രൂപ വീടിന് മൂല്യമുണ്ടെന്നാണ് കോര്പറേഷന് കണ്ടെത്തല്‍. ഇഡിയുടെ അന്വേഷണം കൂടാതെ വിജിലന്‍സും ഷാജിക്കെതിരേ അന്വേഷണം നടത്തും.
പ്രാഥമിക അന്വേഷണത്തിന് കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടുണ്ട്.