സ്വന്തംലേഖകന്‍
കോഴിക്കോട്: കെ.എം.ഷാജിയുടെ വിദേശയാത്രകളെക്കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കുന്നു. അഞ്ചു വര്‍ഷത്തിനിടെ 150 തവണ വിദേശയാത്രകള്‍ നടത്തിയതായി ഇഡി മുമ്പാകെ ഐഎന്‍എല്‍ നേതാവ് എന്‍.കെ.അബ്ദുള്‍ അസീസ് കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു.
ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് വിദേശയാത്രകളെക്കുറിച്ചു പരിശോധിക്കുന്നത്. ഔദ്യോഗിക ആവശ്യത്തിനാണെങ്കില് നിയമസഭാ സ്പീക്കറുടെ അനുമതി തേടണം.
എന്നാല്‍, ഷാജി യാത്രസംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചിരുന്നില്ല. അതിനാല്‍ സ്വകാര്യ യാത്രകളായി മാത്രമേ ഇതിനെ കണക്കാക്കാനാവൂ. ഈ സാഹചര്യത്തിലാണ് ഷാജിയുടെ വിദേശയാത്രകള്‍ സംബന്ധിച്ചു പരാതി നല്‍കിയത്.
ഗുരുതര ആരോപണങ്ങളാണ് പരാതിയിൽ ഉള്ളത്. ഷാജിക്ക് ഹവാല ഇടപാടുകളുള്ള ചില വ്യക്തികളുമായി ബന്ധമുണ്ടെന്നും പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
ഷാജിയുടെ അടുത്ത സുഹൃത്തുക്കള്‍ ഹവാല കേസുകളിലും സാമ്പത്തിക കുറ്റകൃത്യങ്ങളിലും പെട്ടവരാണെന്ന് പരാതിയിൽ ആരോപിക്കുന്നു. ഇവരുമായി ചേര്‍ന്ന് വരവില്‍ കവിഞ്ഞ സ്വത്തുക്കള്‍ സമ്പാദിച്ചതായുള്ള ആക്ഷേപവും പരാതിയിലുണ്ട്.
കൂടാതെ സുഹൃത്തുക്കളുടെ ആഡംബര കാറില്‍ ആദ്യയാത്രക്കാരനായിരുന്നത് ഷാജിയായിരുന്നത്രേ. വിദേശയാത്രകള്‍ സ്പോണ്സര് ചെയ്തത് ഈ സുഹൃത്തുക്കളാണ്.
ഇവര്‍ നടത്തുന്ന ഹവാല ഇടപാടിലെ പണം രാജ്യത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തിയോ എന്ന കാര്യവും അന്വേഷിക്കണമെന്ന് പരാതിയിലുണ്ട്. ദുബായ്, സൗദി, ഖത്തര്‍, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലാണ് ഷാജി സന്ദര്‍ശിച്ചതെന്നാണു വിവരം.
ആഡംബര വീടിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടു ചില വസ്തുക്കള്‍ വിദേശത്തുനിന്നുമെത്തിച്ചതാണെന്നാണ് സൂചന. 2016 നവംബര്‍ മാസത്തില്‍ പൂര്‍ത്തിയായ 5260 സ്ക്വയര്‍ ഫീറ്റ് വീടിന്റെ മതിപ്പ് ചെലവ് 3,50,00,000 ആണ്.
തെരഞ്ഞെടുപ്പ് കമ്മീഷന് കണക്കുകൊടുത്ത ശേഷം ഏഴ് മാസം മുമ്പ് ഇത്രയും അധികം സാമ്പത്തിക വരുമാനം കെ.എം.ഷാജിക്കും ഭാര്യയ്ക്കും എങ്ങനെയുണ്ടായെന്ന് അന്വേഷിക്കണമെന്നും പരാതിയിലുണ്ട്.
അഴീക്കോട് ഹൈസ്കൂളില്‍ പ്ലസ്ടു അനുവദിച്ചതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് ഷാജിക്കെതിരെ അന്വേഷണം തുടങ്ങിയത്.
ബിനാമി പേരില്‍ ഭൂമി : ഷാജിക്കെതിരേ വീണ്ടും പരാതി
കോഴിക്കോട്: കെ.എം.ഷാജി എംഎല്‍എയുടെ ആഡംബര വീടുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുമ്പാകെ വീണ്ടും പരാതി. മാലൂര്‍കുന്നിലെ വീടിനോട് ചേര്‍ന്നുള്ള സ്ഥലം മറ്റൊരാളുടെ പേരിലായിരുന്നുവെന്നാണ് ഷാജി അറിയിച്ചത്.
എന്നാല്‍ ഇതു ഷാജിയുടെ ബിനാമിയുടെ പേരിലാണെന്ന് ആരോപി ച്ചാണ് ഇഡി മുമ്പാകെ ഐഎന്‍എല്‍ നേതാവ് എന്‍.കെ.അബ്ദുള്‍ അസീസ് പരാതി നല്‍കുന്നത്.
പരാതി ഇന്നു കൈമാറുമെന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ ഏജന്സിമുമ്പാകെ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.