തിരുവനന്തപുരം: വിശദമായ പരിശോധന നടത്തിയതിനു ശേഷമാണ് കെ.എം. ഷാജി എംഎൽഎയ്ക്കെതിരായ വിജിലൻസ് കേസിന് സ്പീക്കർ അനുമതി നൽകിയതെന്ന് നിയമസഭാ സെക്രട്ടറി. ‘
ഇക്കാര്യത്തിൽ മറ്റു യാതൊരു താൽപര്യങ്ങളും ഉണ്ടായിട്ടില്ലെന്നും മറിച്ചുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം അറിയിച്ചു.
ഷാജിക്കെതിരായ പരാതിയിൽ നടത്തിയ പ്രാഥമികാന്വേഷണത്തിൽ കഴന്പുണ്ടെന്നു കണ്ടെത്തിയതിനെതുടർന്ന് കേസ് രജിസ്റ്റർ ചെയ്യുന്നതിന് സ്പീക്കറുടെ അനുമതി ആവശ്യപ്പെട്ടു കൊണ്ട് നവംബർ 19ന് വിജിലൻസിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി നിയമസഭാ സെക്രട്ടറിക്കു കത്തു നൽകിയത്.