ന്യൂഡൽഹി: നിയമസഭാംഗത്വം ഹൈക്കോടതി റദ്ദാക്കിയ കേസുമായി ബന്ധപ്പെട്ട് തന്റെ നിയമപോരാട്ടം തുടങ്ങിയിട്ടേയുള്ളൂ എന്ന് കെ.എം.ഷാജി. ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തതതിന് പിന്നാലെ ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൈക്കോടതി വിധി സ്റ്റേ ചെയ്തിൽ തനിക്ക് സന്തോഷമൊന്നുമില്ല. പക്ഷേ, സുപ്രീംകോടതി ഹർജി കേൾക്കാനും കേസ് പരിഗണിച്ചതിലും അതിയായ സന്തോഷമുണ്ട്. നിയമസഭാംഗത്വം ലഭിക്കുന്നതിന് വേണ്ടി മാത്രമല്ല താൻ നിയമപോരാട്ടം നടത്തുന്നതെന്നും തന്റെ പേരിലുള്ളതെന്ന് ആരോപിച്ച് എതിരാളികൾ കൊണ്ടുവന്ന ലഘുലേഖ ആരുണ്ടാക്കിയെന്നാണ് തനിക്ക് അറിയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ ഉദ്യോഗസ്ഥരെ മുൻനിർത്തി സ്പീക്കർ രാഷ്ട്രീയം കളിക്കുകയാണ് ചെയ്തത്. ബുധനാഴ്ച മുതൽ താൻ നിയമസഭയിലെത്തുമെന്നും കെ.എം.ഷാജി പ്രതികരിച്ചു.