അ​ഴീ​ക്കോ​ടി​ലെ ജ​ന​ങ്ങ​ൾ​ക്ക്‌ ന​ന്ദി!! രാ​ഷ്ട്രീ​യം ജ​യി​ക്കാ​ൻ മാ​ത്ര​മു​ള്ള​ത​ല്ല പ​രാ​ജ​യ​പ്പെ​ടാ​നും കൂ​ടി​യു​ള്ള​താ​ണ്; കെ.​എം. ഷാ​ജിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

ക​ണ്ണൂ​ർ: അ​ഴീ​ക്കോ​ട് മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് ന​ന്ദി പ​റ​ഞ്ഞ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന കെ.​എം. ഷാ​ജി.

രാ​ഷ്ട്രീ​യം ജ​യി​ക്കാ​ൻ മാ​ത്ര​മു​ള്ള​ത​ല്ല പ​രാ​ജ​യ​പ്പെ​ടാ​നും കൂ​ടി​യു​ള്ള​താ​ണ്. സ്വ​യം വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും തി​രു​ത്ത​ലു​ക​ൾ​ക്കും പ​രാ​ജ​യം ഗു​ണം ചെ​യ്തേ​ക്കാ​മെ​ന്നും ഷാ​ജി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ഫേ​സ്ബു​ക്ക് പോ​സ്റ്റ് ചു​വ​ടെ:-

അ​ഴീ​ക്കോ​ടി​ലെ ജ​ന​ങ്ങ​ൾ​ക്ക്‌ ന​ന്ദി!!
കൂ​ടെ നി​ന്ന് രാ​പ​ക​ലി​ല്ലാ​തെ അ​ദ്ധ്വാ​നി​ച്ച യു ​ഡി എ​ഫി​ന്റെ പ്ര​വ​ർ​ത്ത​ക​ർ​ക്കും നേ​താ​ക്ക​ൾ​ക്കും ന​ന്ദി!!

എ​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ്‌ ജ​യ​ത്തി​നാ​യി മ​ന​സ്സ​റി​ഞ്ഞ്‌ പ്രാ​ർ​ത്ഥി​ക്കു​ക​യും പ്ര​വ​ർ​ത്തി​ക്കു​ക​യും ആ​ഗ്ര​ഹി​ക്കു​ക​യും ചെ​യ്ത സ​ഹോ​ദ​രീ സ​ഹോ​ദ​ര​ങ്ങ​ൾ​ക്കും ന​ന്ദി!!

2011 ൽ ​ആ​യി​രു​ന്നു നി​ങ്ങ​ൾ എ​ന്നെ ആ​ദ്യ​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത്‌ നി​യ​മ​സ​ഭ​യി​ലേ​ക്ക്‌ അ​യ​ച്ച​ത്‌.

‌നീ​ണ്ട 10 വ​ർ​ഷം നി​ങ്ങ​ളു​ടെ പ്ര​തി​നി​ധി​യാ​യി സ​ഭ​യി​ലി​രി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ചു. ഈ ​കാ​ല​യ​ള​വി​ൽ അ​ഴീ​ക്കോ​ട്‌ മ​ണ്ഢ​ല​ത്തി​ൽ ന​ട​ത്തി​യ വി​ക​സ​ന മാ​റ്റ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ൽ എ​ന്റെ ക​ട​മ നി​ർ​വ്വ​ഹി​ക്ക​നാ​യി​ട്ടു​ണ്ടോ എ​ന്ന് വ്യ​ക്ത​മാ​വും.

ഇ​ത്ത​വ​ണ ന​മ്മ​ൾ പ​രാ​ജ​യ​പ്പെ​ട്ടി​രി​ക്കു​ന്നു.

രാ​ഷ്ട്രീ​യം ജ​യി​ക്കാ​ൻ മാ​ത്ര​മു​ള്ള​ത​ല്ല തോ​ൽ​ക്കാ​ൻ കൂ​ടി ഉ​ള്ള​താ​ണ്‌. ജ​നാ​ധി​പ​ത്യ​ത്തി​ൽ ചി​ല​പ്പോ​ഴൊ​ക്കെ പ​രാ​ജ​യ​വും ഗു​ണ​മാ​യേ​ക്കാം; സ്വ​യം വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക്‌,
തി​രു​ത്ത​ലു​ക​ൾ​ക്ക്‌ ,
കൂ​ടു​ത​ൽ ക​രു​ത്തോ​ടെ​യു​ള്ള തി​രി​ച്ച്‌ വ​ര​വി​നു..
അ​ങ്ങ​നെ ഒ​രു പാ​ട്‌ കാ​ര്യ​ങ്ങ​ൾ​ക്ക്‌!!

ഇ​നി​യെ​ന്ത്‌ എ​ന്ന ചോ​ദ്യ​വു​മാ​യി സ്നേ​ഹ ജ​ന​ങ്ങ​ൾ വി​ളി​ച്ചു കൊ​ണ്ടി​രി​ക്കു​ന്നു.
അ​വ​രു​ടെ സ​ങ്ക​ട​ങ്ങ​ളും ആ​ശ​ങ്ക​ക​ളും പ​ങ്കു വെ​ക്കു​ന്നു.

അ​തി​നേ​ക്കാ​ൾ ഏ​റെ വ​ലി​യ നേ​ട്ടം ഈ ​പൊ​തു​പ്ര​വ​ർ​ത്ത​ന കാ​ല​ത്ത്‌ മ​റ്റൊ​ന്നു​ണ്ടോ!!
നി​ങ്ങ​ൾ ഏ​ൽ​പ്പി​ച്ച ഉ​ത്ത​ര​വാ​ധി​ത്തം പ​ര​മാ​വ​ധി നേ​രാം വ​ണ്ണം നി​ർ​വ്വ​ഹി​ക്കാ​ൻ ഞാ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ട്‌ .

ജ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത്‌ അ​യ​ക്കു​ന്ന ഇ​ട​ങ്ങ​ളെ സ​ക്രി​യ​മാ​ക്ക​ലാ​ണു ഒ​രു യ​ഥാ​ർ​ത്ഥ ജ​ന​പ്ര​തി​നി​ധി​യു​ടെ ബാ​ധ്യ​ത.

ആ ​ക​ട​മ നി​ർ​വ്വ​ഹി​ക്കു​മ്പോ​ൾ ഒ​രു ന​ല്ല പ്ര​തി​പ​ക്ഷ​മാ​വാ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ട്‌.
അ​ത്‌ ന​മ്മു​ടെ നാ​ടി​നു വേ​ണ്ടി​യും ജ​ന​ങ്ങ​ൾ​ക്ക്‌ വേ​ണ്ടി​യു​മാ​യി​രു​ന്നു.

ഭാ​ഷ​യി​ലും ശ​ബ്ദ​ത്തി​ലും മൂ​ർ​ച്ച കൂ​ടി​യ​ത്‌ അ​ങ്ങ​നെ ഒ​രു ശൈ​ലി ഉ​ള്ളി​ൽ ക​യ​റി​ക്കൂ​ടി​യ​തി​നാ​ലാ​ണ്‌.
ഒ​ന്നും വ്യ​ക്തി​പ​ര​മാ​യി​ട്ടാ​യി​രു​ന്നി​ല്ല.

ആ​രെ​ങ്കി​ലും അ​തേ ശൈ​ലി​യി​ൽ തി​രി​ച്ച​ടി​ച്ചാ​ൽ അ​തും വ്യ​ക്തി​പ​ര​മാ​യി എ​ടു​ക്കാ​റി​ല്ല.

നാ​ടി​ന്റെ​യും ജ​ന​ങ്ങ​ളു​ടെ​യും പ്ര​ശ്ന​ങ്ങ​ൾ ഭ​ര​ണാ​ധി​ക​ൾ​ക്ക്‌ മു​മ്പി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്‌ രാ​ഷ്ട്രീ​യ​ത്തി​ന്റെ പ്ര​ഥ​മ ക​ർ​ത്ത​വ്യ​മാ​ണ​ല്ലോ;

അ​ത്‌ ഇ​നി​യും തു​ട​രും. ഒ​രു ജ​നാ​ധി​പ​ത്യ ഗ​വ​ൺ​മ​ന്റ്‌ എ​ന്ന നി​ല​ക്ക്‌ പു​തി​യ സ​ർ​ക്കാ​ർ അ​വ മു​ഖ​വി​ല​ക്കെ​ടു​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ ഒ​രു സ​ർ​ക്കാ​രി​നു തു​ട​ർ​ഭ​ര​ണം ന​ൽ​കി​യി​രി​ക്കു​ന്നു; അ​തി​ന്റെ കാ​ര​ണ​ങ്ങ​ളും ഇ​രു​പ​ക്ഷ​വും പ​ഠ​ന വി​ധേ​യ​മാ​ക്കു​ന്ന​ത്‌ ന​ല്ല​താ​വും.

പു​തി​യ സ​ർ​ക്കാ​രി​ന്റെ ജ​ന​ക്ഷേ​മ പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്കെ​ല്ലാം പൂ​ർ​ണ പി​ന്തു​ണ​യു​ണ്ടാ​വും.
ഒ​രു പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന നി​ല​ക്ക്‌ സം​ഘ​ട​നാ പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത്‌ പ്ര​വ​ർ​ത്തി​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം ല​ഭി​ക്കും.

പൊ​തു ജീ​വി​ത​ത്തി​ൽ ജ​ന​പ്ര​തി​നി​ധി ആ​യ​തി​നേ​ക്കാ​ൾ ഏ​റെ കാ​ലം പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​നാ​യി​ട്ടാ​ണു നി​ല​നി​ന്നി​ട്ടു​ള്ള​ത്‌.

ഇ​നി​യും അ​ങ്ങ​നെ മു​ന്നോ​ട്ട്‌ പോ​കു​ന്ന​ത്‌ സ​ന്തോ​ഷ​മു​ള്ള കാ​ര്യ​മാ​ണ്‌.
എ​പ്പോ​ഴും പ​റ​യാ​റു​ള്ള​ത് പോ​ലെ ജ​യം കൊ​ണ്ട് എ​ല്ലാം നേ​ടു​ക​യോ തോ​ൽ​വി കൊ​ണ്ട് എ​ല്ലാം അ​വ​സാ​നി​ക്കു​ക​യോ ചെ​യ്യു​ന്നി​ല്ല​ല്ലോ!!

എ​ല്ലാ സ​ങ്ക​ട​ങ്ങ​ളി​ലും സ​ന്തോ​ഷ​ങ്ങ​ളി​ലും ന​മ്മ​ളൊ​രു​മി​ച്ച് ത​ന്നെ ഉ​ണ്ടാ​കും ഇ​നി​യും!!
ന​ന്ദി!!!

പ​ത്തു​വ​ർ​ഷം ഹൃ​ദ​യ​ത്തോ​ടു ചേ​ർ​ത്തു നി​ർ​ത്തി സ്നേ​ഹി​ച്ച,
ഇ​പ്പോ​ൾ ആ​ശ്വാ​സ വാ​ക്കു​ക​ൾ കൊ​ണ്ട്‌ കൂ​ടെ നി​ൽ​ക്കു​ന്ന,
എ​ല്ലാ അ​ഴീ​ക്കോ​ട്ടു​കാ​ർ​ക്കും ഒ​രി​ക്ക​ൽ കൂ​ടി ന​ന്ദി!!

Related posts

Leave a Comment