മട്ടന്നൂർ: ബിജെപിയും സിപിഎമ്മും ഒരുപോലെയാണെന്നും ഒരു ഭാഗത്ത് ബിജെപി മതത്തിന്റെ പേരിൽ കൊല്ലുമ്പോൾ മറുഭാഗത്ത് രാഷ്ട്രീയത്തിന്റെ പേരിൽ കൊല്ലുകയാണെന്നും കെ.എം. ഷാജി എംഎൽഎ. ശിവപുരത്ത് നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയെ എതിർക്കുന്നവരാണ് സിപിഎമ്മെങ്കിൽ എന്ത് വിത്യാസമാണ് കേന്ദ്രത്തിലും കേരളത്തിലുമുള്ളത്. കേന്ദ്രത്തിൽ മോദിയും കേരളത്തിൽ പിണറായിയും ഒരു പോലെ പ്രവർത്തിക്കുന്നവരാണ്. രണ്ടു പേരും ഏകാധിപതികളായി ജനങ്ങളെ വെല്ലുവിളിക്കുന്നു. ഏപ്രിൽ 23ന് വോട്ട് ഞങ്ങൾക്ക് ചെയ്യൂ.
മേയ് 23ന് രാഹുലിന് നൽകാം എന്നാണ് നിങ്ങൾ പറയുന്നത്. എന്നാൽ ജനങ്ങൾ പറയുന്നു ഇടനിലക്കാരനായി സിപിഎം വേണ്ട. നിങ്ങളെ വിശ്വാസമില്ലെന്നും ഷാജി പറഞ്ഞു. പി.എം. ആബൂട്ടി അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ, കെ.പി. പ്രഭാകരൻ, അൻസാരി തില്ലങ്കേരി, എ. ജയരാജൻ, രാഘവൻ കാഞ്ഞിരോളി, എം.പി.എ. റഹീം, കെ.പി. താഹിർ, ഇ.പി. ഷംസുദ്ദീൻ, പി.കെ. കുട്ട്യാലി, എം. മുഹമ്മദ്, കെ. വി. ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.