കൊച്ചി: മുസ്ലിം ലീഗിന്റെ എംഎൽഎ കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. വർഗീയ പ്രചരണം നടത്തിയെന്ന പരാതി പരിഗണിച്ചാണ് കോടതി നടപടിയുണ്ടായിരിക്കുന്നത്.
കണ്ണൂർ ജില്ലയിലെ അഴീക്കോട് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായിരുന്നു അദ്ദേഹം. മാധ്യമപ്രവർത്തകൻ എം.വി.നികേഷ്കുമാറിനെ തോൽപ്പിച്ചായിരുന്നു ഷാജി നിയമസഭയിൽ എത്തിയത്.