സ്വന്തം ലേഖകന്‍
കോഴിക്കോട്: മുസ് ലിംലീഗ് നേതാവ് കെ.എം. ഷാജി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് വിജിലന്‍സ് വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ ചട്ടം പാലിച്ചില്ലെന്നാണ് കണ്ടെത്തല്‍.
ഇവിടെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനം നടത്തിപ്പോള്‍ പിരിച്ചെടുത്തു തുകയുടെ കണക്കുകളില്‍ സുതാര്യതയില്ലെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.
ഷാജിയുടെ വീട്ടില്‍നിന്ന് പിടിച്ചെടുത്ത 47.35 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചതാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് വിജിലന്‍സ് റിപ്പോര്‍ട്ട്.
പണം തിരികെ കിട്ടണമെന്നാവ്യപ്പെട്ട് ഷാജി നല്കിയ ഹര്‍ജി കഴിഞ്ഞ ദിവസം കോഴിക്കോട് വിജിലന്‍സ് കോടതി തള്ളിയിരുന്നു.
2021 ഏപ്രിലിലാണ് ഷാജിയുടെ അഴീക്കോട്ടെ വീട്ടില്‍നിന്ന് വിജിലന്‍സ് വിഭാഗം പണം പിടിച്ചെടുത്തിരുന്നത്. ഇത് തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് വന്ന തുകയാണെന്നായിരുന്നു ഷാജിയുടെ വാദം.
പണം ലീഗ് മണ്ഡലം കമ്മിറ്റികളില്‍നിന്ന് അടക്കം പിരിച്ചെടുത്തതാണെന്നാണ് അദ്ദേഹം കോടതിയില്‍ മൊഴി നല്‍കിയിരുന്നത്.
പതിനായിരം രൂപയില്‍ അധികമുള്ള സംഭാവനകള്‍ സ്ഥാനാര്‍ഥി ചെക്കായോ ഡ്രാഫ്റ്റാേയാ സ്വകീരിക്കണമെന്നാണ് ചട്ടം.
ഷാജി ഹാജരാക്കിയ രേഖകളില്‍ 15000 രൂപയും 20000 രൂപയും രസീത് നല്കി സ്വീകരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ദിവസേനയുള്ള കണക്കുകളുടെ പുസ്തകത്തില്‍ തെരഞ്ഞെടുപ്പിന് മൂന്നു ദിവസം മുമ്പ് 2021 ഏപ്രില്‍ മൂന്നു വരെ 30,000 രൂപ മാത്രമേ രസീറ്റ് വഴി കിട്ടിയിട്ടുള്ളുവെന്ന് രേഖകളില്‍ നിന്ന് വ്യക്തമാണെന്ന് വിജിലന്‍സ് പറയുന്നു.
ഷാജി ഹാജരാക്കിയ രേഖകളില്‍ മിക്കതും 2021 ഏപ്രില്‍ നാല്, അഞ്ച്, ഏഴ്, എട്ട്, തീയതികളിലാണ്. എന്നാല്‍ ഇവ ദിനേനയുള്ള കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
തെരഞ്ഞെടുപ്പു കമ്മിഷന് ചട്ട പ്രകാരം സ്ഥാനാര്‍ഥിക്ക് തെരഞ്ഞെടുപ്പിനു മാത്രമായി അക്കൗണ്ട് തുറക്കേണ്ടതാണ്. ഷാജി അഴീക്കോട് സര്‍വീസ് സഹകരണ ബാങ്കില്‍ തുടങ്ങിയ അക്കൗണ്ടില്‍ അദ്ദേഹം പണമായി സ്വീകരിച്ചെന്ന് അവകാശപ്പെടുന്ന തുകയുടെ കണക്ക് വന്നിട്ടിലെന്ന് തെരഞ്ഞെടുപ്പു കമ്മിഷനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഷാജിയില്‍ നിന്ന് പിടിച്ചെടുത്ത തുക കണ്ടു കെട്ടുന്നതിനു സര്‍ക്കാര്‍ നടപടി ആരംഭിച്ചിട്ടുണ്ട്. ഇതിനായി കോഴിക്കോട് വിജിലന്‍സ് സ്പെഷല്‍ സെല്‍ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഷാജി 1.47കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന കേസിനെ തുടര്‍ന്നാണ് അഴീക്കോട്ടെ വീട്ടില്‍ പരിശോധന നടത്തി വിജലന്‍സ് സംഘം പണം പിടികൂടിയിരുന്നത്.
2013-ല്‍ അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ്ടു കോഴ്സ് അനുവദിക്കാന്‍ ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് പരാതി.
സിപിഎം നേതാവും കണ്ണൂര്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കടുവന്‍ പദ്മനാഭന്റെ പരാതിയില്‍ 2020 ജനുവരിയിലാണ് കെ.എം ഷാജിയെ പ്രതിചേര്‍ത്ത് വിജിലന്‍സ് കോഴക്കേസ് ചാര്‍ജ് ചെയ്തത്.
ഷാജിക്ക് 1.47 കോടിയുടെ അനധികൃത സ്വത്തുണ്ടെന്ന് കണ്ടെത്തിയ വിജിലന്‍സ് ഷാജിയുടെ അഴീക്കോട്ടെ വീട്ടിലും കോഴിക്കോട് മാലൂര്‍കുന്നിലെ വീട്ടിലും റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുത്തിരുന്നു.