ചവറ : കെഎംഎംഎല്‍ കമ്പനിക്ക് വേണ്ടി ഭൂമിയും വസ്തുവും നല്കിയ ലാപ്പാ തൊഴിലാളികളെ സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ട് യുഡിഎഫ് ഇരുപത്തിനാല് മണിക്കൂര്‍ രാപകല്‍ സമരം തുടങ്ങി.
ലാഭത്തില്‍ പ്രവര്‍ത്തിച്ച് വരുന്ന കമ്പനിയില്‍ വര്‍ഷങ്ങളോളം താത്കാലികമായിപണിയെടുക്കുന്ന ലാപ്പാക്കാരെ സ്ഥിരപ്പെടുത്തുന്നതിലൂടെ അവരോട് കാണിക്കുന്ന കാരുണ്യമായിരിക്കും അതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത യുഡിഎഫ് കണ്‍വീനര്‍ ബെന്നിബഹനാന് പറഞ്ഞു.
മുന്‍ മന്ത്രി ഷിബുബേബിജോണ്‍ അധ്യക്ഷത വഹിച്ചു.എന്‍.കെ. പ്രേമചന്ദ്രന് എം.പി, ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ,ഐ.എന്‍ടിയുസി ദേശീയ സെക്രട്ടറി കെ.സുരേഷ് ബാബു,കോലത്ത് വേണുഗോപാല്‍, ഇ. യൂസഫ് കുഞ്ഞ്,പി.ജര്‍മ്മിയാസ്,സന്തോഷ് തുപ്പാശേരി,കോഞ്ചേരില്‍ ഷംസുദീന്‍, സി. പി. സുധീഷ് കുമാര്‍,പൊന്മന നിശാന്ത്,ജോസ് വിമല്‍രാജ് എന്നിവര്‍ പ്രസംഗിച്ചു.
ജസ്റ്റിന് ജോണ്‍, കോക്കാട്ട് റഹിം,ശാസ്താംകോട്ട സുധീര്‍,സി. ഉണ്ണികൃഷ്ണന്,രഘുനാഥക്കുരുക്കള്,മാമൂലയില്‍ സേതുക്കുട്ടന്‍. പി. സുധാകുമാരി എന്നിവര്‍ സമരത്തിന് നേതൃത്വം നല്കി. സമരത്തിന്റെ സമാപന സമ്മേളനം മുന്‍ വ്യവസായ വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് ഉദ്ഘാടനം ചെയ്യും .