കോഴിക്കോട്: കോഴിക്കോട്: ജെഡിഎസ് ദേശീയതലത്തില്‍ എന്‍ഡിഎക്കൊപ്പം ചേര്‍ന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മതത്തോടെയാണെന്ന ദേവഗൗഡയുടെ പ്രസ്താവനയില്‍ സിപിഎമ്മിനെ കടന്നാക്രമിച്ച് കെ. മുരളീധരന് എംപി.
കേരളത്തിൽ സിപിഎം ബിജെപിയുടെ ബി ടീമാണെന്നും ജെഡിഎസിന്റെ അഖിലേന്ത്യ ഘടകം ബിജെപിക്ക് ഒപ്പം ചേർന്നപ്പോൾതന്നെ അവരെ എൽഡിഎഫ് ഒഴിവാക്കണമായിരുന്നെന്നും എന്നാൽ കൃഷ്ണൻ കുട്ടിയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കാൻ സിപിഎം തയാറായില്ലെന്നും മുരളീധരൻ പറഞ്ഞു.
ബിജെപിയെ പരോക്ഷമായി പിന്തുണയ്ക്കുകയാണ് സിപിഎമ്മെന്നും അദ്ദേഹം കൂട്ടിചേർത്തു. കേരളത്തിന് പുറത്ത് സിപിഎം സ്വീകരിക്കുന്ന നയമല്ല ഇവിടെ സ്വീകരിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.
കർണാടകത്തിൽ ജെഡിഎസ് എൻഡിഎയുമായി സഖ്യം ചേരുന്നതിന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ സമ്മതം അറിയിച്ചിരുന്നെന്ന് എച്ച്ഡി ദേവഗൗഡ വെളിപ്പെടുത്തിയതാണ് വിവാദമായത്.